അടുത്ത വര്‍ഷം നടക്കുന്ന ടോക്കിയോ ഒളിംപിക്സിന്റെ മെഡലുകള്‍ പ്രകാശനം ചെയ്തു. ഒളിംപിക്‌സിലെ ജേതാക്കള്‍ക്കുള്ള മെഡലുകള്‍ ജുനീച്ചി കവാനിഷിയാണ് മെഡലുകള്‍ രൂപകല്‍പന ചെയ്തത്. പുനരുപയോഗിച്ച ലോഹം ഉപയോഗിച്ചാണ് മെഡലുകളുടെ നിര്‍മ്മാണം. ടോക്കിയോ ഒളിംപിക്‌സിന് 365 ദിവസം ശേഷിക്കെ കൗണ്ട് ഡൗണിനും തുടക്കമായി.ടോക്കിയോ യിലെ മറുനൗച്ചി സെന്‍ട്രല്‍ പ്ലാസയിലാണ് കൗണ്ട് ഡൗണ്‍ ക്ലോക്ക് സ്ഥാപിച്ചിരിക്കുന്നത്. 2020 ജൂലൈ ഇരുപത്തിനാലിനാണ് ഒളിംപിക്‌സിന് തുടക്കമാവുക.
ആദ്യമായി ഒളിംപിക്‌സ് ജപ്പാനിലെത്തിയ 1964ല്‍ ടോക്യോ ലോകത്തെ അമ്പരപ്പിച്ചിരുന്നു. ആ മികവ് ഇത്തവണയും ആവര്‍ത്തിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ പറഞ്ഞു. ജപ്പാന്റെ സാങ്കേതിക മികവായിരിക്കും ഒളിംപിക്‌സിനെ വേറിട്ടുനിര്‍ത്തുകയെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി തലവന്‍ തോമസ് ബാക്കും പറഞ്ഞു. രണ്ടുലക്ഷത്തിലേറെ പേരാണ് ഇതിനോടകം വോളണ്ടിയര്‍മാരാവാന്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
This post was last modified on July 25, 2019 11:41 am
Leave a Comment