X
    Categories: കായികം

ഡൈവിംഗില്‍ പതിമൂന്ന് വയസുകാരന്‍ ഒലെക്സി സെരെഡയ്ക്ക് ചരിത്രനേട്ടം

പത്ത് മീറ്റര്‍ ഡൈവിങ്ങിലായിരുന്നു സെരെഡയുടെ ചരിത്രം കുറിച്ച പ്രകടനം.

ഡൈവിംഗില്‍ ബ്രിട്ടന്റെ ടോം ഡാലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് യുക്രൈന്‍ താരമായ ഒലെക്സി സെരെഡ. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ നേട്ടം കൊയ്യുന്ന താരമെന്ന റെക്കോര്‍ഡാണ് സെരെഡ നേടിയെടുത്തത്. പത്ത് മീറ്റര്‍ ഉയരത്തില്‍ നിന്ന് ചാടി റെക്കോര്‍ഡിട്ട താരത്തിന്റെ പ്രായം പതിമൂന്ന് വര്‍ഷവും ഏഴ് മാസവുമാണ്. ബ്രിട്ടീഷുകാരനായ ടോം ഡാലി 2008ല്‍ യൂറോപ്യന്‍ ചാമ്പ്യനാകുമ്പോള്‍ ഡാലിക്ക് പ്രായം പതിമൂന്ന് വയസ്സും പത്ത് മാസവുമായിരുന്നു.

യുക്രൈനിനുവേണ്ടി ഒരു ഡൈവിങ് മെഡലും ഒളിമ്പിക് യോഗ്യതയും നേടിയത് കൂടാതെ യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഡൈവിങ് ചാമ്പ്യന്‍ എന്ന ഖ്യാതി കൂടി സെരെഡ സ്വന്തമാക്കി. ഒളിമ്പിക്സില്‍ പങ്കെടക്കമെങ്കില്‍ പതിനാല് വയസ്സാവണം. സെരെഡയ്ക്ക് ഈ വരുന്ന ഡിസംബറില്‍ പതിനാല് വയസ്സാകും. അടുത്ത വര്‍ഷം ഓഗസ്റ്റിലാണ് ടോക്യോ ഒളിമ്പിക്സ്.

പത്ത് മീറ്റര്‍ ഡൈവിങ്ങിലായിരുന്നു സെരെഡയുടെ ചരിത്രം കുറിച്ച പ്രകടനം. പ്രാഥമിക റൗണ്ടില്‍ ഒന്നാമനായാണ് സെരെഡ ഫൈനലിന് യോഗ്യത നേടിയത്. ഫൈനലിലെ ആറ് ചാട്ടങ്ങളും ഒന്നാന്തരമായി ഫിനിഷ് ചെയ്തു. 488.85 പോയിന്റോടെയാണ് സ്വര്‍ണം നേടിയത്. വെള്ളി നേടിയ ഫ്രാന്‍സിന്റെ ബെഞ്ചമിന്‍ ഔഫ്രത്തിനേക്കാള്‍ 14 പോയിന്റിന്റെ ലീഡുണ്ട്. നേരത്തെ 10 മീറ്റര്‍ മിക്സഡ് സിങ്ക്രണൈസ്ഡ് ഡൈവിങ്ങില്‍ വെള്ളി നേടിയിരുന്നു സെരെഡ. ഗ്വാങ്ഷുവില്‍ നടന്ന ലോക അക്വാറ്റിക് ചാമ്പ്യന്‍ഷില്‍ നാലാമതായിരുന്നു സെരെഡ.