ചാംപ്യന്‍സ് ലീഗിൽ അയാക്‌സിന്റെ തേരോട്ടത്തെ തടഞ്ഞ് ഫൈനൽ മാച്ചിലേക്ക് ടോട്ടന്‍ഹാം. സെമി രണ്ടാംപാദത്തില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തിയാണ് ലിവര്‍പൂളുമായുള്ള ഫൈനല്‍ അങ്കത്തിന് ടോട്ടന്‍ഹാം എത്തുന്നത്. എവേ ഗോളിന്റെ ആനുകൂല്യമാണ് ടോട്ടന്‍ഹാമിനെ പിന്തുണച്ചത്. 3-3 എന്ന അഗ്രിഗേറ്റ് സ്‌കോറിനാണ് ടോട്ടന്‍ഹാമിന്റെ ജയം.
ബ്രിസീലിയന്‍ സ്ട്രൈക്കെർ ലൂക്കാസ് മോറയുടെ ഹാട്രിക്കാണ് ടോട്ടന്‍ഹാമിനെ വിജയത്തിലേക്ക് നയിച്ചത്. ആദ്യപാദത്തില്‍ 1-0ന്റെ ലീഡുമായാണ് അയാക്‌സ് സ്വന്തം മൈതാനത്തിറങ്ങിയത്. മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ടോട്ടന്‍ഹാം രണ്ടാം പകുതിയില്‍ ലൂക്കാസ് മോറയിലൂടെ ആണ് ഉയർത്തെഴുന്നേൽറ്റത്ത്.
ആദ്യപകുതി അയാകസിന്റെ സ്വന്തമായിരുന്നു. അഞ്ചാം മിനിറ്റില്‍ തന്നെ അയാക്‌സ് ക്യാപ്റ്റന്‍ ഡിലിറ്റിലൂടെ ലീഡ് നേടി. തുടര്‍ന്ന് 35ാം മിനിറ്റില്‍ സിയെച്ചിലൂടെ അയാക്‌സിന്റെ രണ്ടാം ഗോള്‍. അഗ്രിഗേറ്റ് സ്‌കോര്‍ 3-0. എന്നാല്‍ രണ്ടാം പകുതിയില്‍ ടോട്ടന്‍ഹാമിനായിരുന്നു മുന്‍തൂക്കം. 55, 59 മിനിറ്റുകളിലായി ലൂക്കാസ് മോറയെന്ന ടോട്ടന്‍ഹാമിന്റെ വക രണ്ടുഗോളുകള്‍. തുടര്‍ന്ന് ടോട്ടന്‍ഹാമിനു ജയിക്കാന്‍ വേണ്ടത് ഒരുഗോള്‍. ഇരുടീമും ഗോളിനായുള്ള ആക്രമണം ശക്തമാക്കി. അങ്ങനെ ഒടുവില്‍ 95ാം മിനിറ്റില്‍ വീണ്ടും ലൂക്കാസ് മോറയിലൂടെ ടോട്ടന്‍ഹാം ആ ഗോള്‍ നേടി. അങ്ങനെ ഈ ഹാട്രിക്ക്ഗോളോടെ ടോട്ടന്‍ഹാം ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗ് ഫൈനലിൽ ഇടം നേടി.
ചാംപ്യന്‍സ് ലീഗ് സെമിയിലോ ഫൈനലിലോ ആയി ഹാട്രിക്ക് നേടുന്ന അഞ്ചാമത്തെ താരമാണ് മോറ. 2008നു ശേഷം ആദ്യമായാണ് ചാംപ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് ക്ലബ്ബുകളുടെ ഫൈനല്‍.
Leave a Comment