12 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ബ്രസീലിന്റെ മഞ്ഞപ്പട കോപ്പ അമേരിക്ക (CONMEBOL) ചാമ്പ്യന്മാര്‍. റിയോ ഡി ജനീറോയിലെ വിഖ്യാത മാരക്കാന സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഒമ്പതാം തവണ ചാമ്പ്യന്മാരായത്. 2007ലാണ് അവസാനം ബ്രസീല്‍ കോപ്പ അമേരിക്ക നേടിയത്. 1922, 49, 89, 92, 97, 99, 2004, 2007 വര്‍ഷങ്ങളിലാണ് ഇതിന് മുമ്പ് ബ്രസീല്‍ കപ്പ് നേടിയത്. ഇത്തവണ സെമിയില്‍ അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബ്രസീല്‍ ഫൈനലില്‍ കടന്നത്.
പതിനഞ്ചാം മിനുട്ടില്‍ ഗബ്രിയേല്‍ ജീസസിന്റെ പാസില്‍ എവര്‍ട്ടന്‍ ആണ് ആദ്യം ബ്രസീലിന് വേണ്ടി പെറുവിന്റെ വല കുലുക്കിയത്.
എന്നാല്‍ 44ാം മിനുട്ടില്‍ ഗ്വരേരോ പെറുവിന് വേണ്ടി തിരിച്ചടിച്ചു. സ്‌കോര്‍ 1-1. പെനാള്‍ട്ടി കിക്കിലായിരുന്നു പെറുവിന്റെ ഏക ഗോള്‍.
പക്ഷെ തൊട്ടടുത്ത മിനുട്ടില്‍ ഗബ്രിയേല്‍ ജീസസ് പെറുവിന്റെ ഗോള്‍പോസ്റ്റിലേയ്ക്ക് വീണ്ടും നിറയൊഴിച്ചു. ഹാഫ് ടൈമിന് മുമ്പ് 2-1 എന്ന നിലയില്‍ ബ്രസീല്‍ വീണ്ടും മുന്നിലെത്തി.
69ാം മിനുട്ടില്‍ ജീസസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത്. ബ്രസീല്‍ ടീം 10 പേരായി. 90ാം മിനുട്ടില്‍ കിട്ടിയ പെനാള്‍ട്ടി റിച്ചാര്‍ലിസണ്‍ ഗോളാക്കി. 3-1ന് ബ്രസീല്‍ കോപ്പ അമേരിക്ക ചാമ്പ്യന്മാര്‍.
This post was last modified on July 8, 2019 7:38 am
Leave a Comment