X
    Categories: കായികം

മുഹമ്മദ് ഷമിക്ക് ഇനി അമേരിക്കയ്ക്ക് പോകാം; ബിസിസിഐ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു

വിസാ അപേക്ഷയില്‍ മുഹമ്മദ് ഷമിയുടെ പോലീസ് വേരിഫിക്കേഷന്‍ അപൂര്‍മായിരുന്നു.

ഇന്ത്യയുടെ പേസ് ബൗളര്‍ മുഹമ്മദ് ഷമിയുടെ അമേരിക്കന്‍ വിസാ അപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ബിസിസിഐ ഇടപെട്ടു.  താരത്തിനെതിരേ ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധമുള്‍പ്പെടെയുള്ള കേസുകള്‍ ഉള്ളതിനെ തുടര്‍ന്നാണ് വിസ നിഷേധിച്ചത്.  സംഭവത്തില്‍ ബിസിസിഐ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്ന് യുഎസ് എംബസി പ്രശ്‌നം തീര്‍പ്പാക്കി. ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയുടെ യുഎസ് എംബസിക്ക് അയച്ച കത്താണ് ഷമിക്ക് രക്ഷയായത്. താരത്തിനെതിരെ ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയാണ് തിരിച്ചടിയായത്. ഗാര്‍ഹിക പീഡനത്തിന് ഷമിക്കെതിരെ കൊല്‍ക്കത്തയിലെ ആലിപ്പൂര്‍ കോടതിയില്‍ ഹസിന്‍ പരാതി നല്‍കിയിരുന്നു. ഷമിയുടെ സഹോദരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചു എന്നതടക്കമുള്ള ആരോപണങ്ങളും അവര്‍ ഉന്നയിച്ചിരുന്നു.

അന്താരാഷ്ട്ര തലത്തിലെ ടീമംഗങ്ങള്‍ക്ക് നല്‍കുന്ന പിവണ്‍ കാറ്റഗറിയിലുള്ള വിസാ അപേക്ഷയാണ് മുഹമ്മദ് ഷമിയും നല്‍കിയത്. വിസാ അപേക്ഷയില്‍ മുഹമ്മദ് ഷമിയുടെ പോലീസ് വേരിഫിക്കേഷന്‍ അപൂര്‍മായിരുന്നു. എന്നാല്‍ അപേക്ഷയിലെ അപൂര്‍ണത പരിഹരിച്ചതായും വിസ അപേക്ഷ സ്വീകരിച്ചതായും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചതായി റിപോര്‍ട്ടുകള്‍ പറയുന്നു. യുഎസ് എംബസി താരത്തിന്റെ വിസ തള്ളിയതിനെ തുടര്‍ന്ന് താരം മൂന്നു ലോകകപ്പുകളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച താരമാണെന്നും അറിയിച്ച് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രി എംബസിക്ക് കത്തയക്കുകയായിരുന്നു. താരത്തിനെതിരെ ഗാര്‍ഹി പീഡന പരാതി അടക്കം  കേസുകളും ഉണ്ടായിരുന്നു. കൊല്‍ക്കത്തയില്‍ താരത്തിനെ ഹസിന്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹ മോചന കേസ് കോടതിയുടെ പരിഗണനയിലാണ്.

This post was last modified on July 27, 2019 12:29 pm