X

ഉസൈന്‍ ബോള്‍ട്ട് ട്രാക്ക് ഒഴിഞ്ഞു; വേദനയോടെ

400 മീറ്റര്‍ റിലേയില്‍ ബ്രിട്ടന് സ്വര്‍ണം

വേഗം കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ജമൈക്കയുടെ ഇതിഹാസതാരം ഉസൈന്‍ ബോള്‍ട്ട് ട്രാക്കില്‍ നിന്നും വിടവാങ്ങി. പക്ഷേ ആരാധാകരുടെ മനസില്‍ വേദന പടര്‍ത്തിയായിരുന്നു ആ വിടവാങ്ങല്‍. തന്റെ അവസാന മത്സരമായ 4x 400 മീറ്റര്‍ റിലേയില്‍ ഇറങ്ങിയ ബോള്‍ട്ട് പരിക്കേറ്റ് പിന്മാറുകയായിരുന്നു. ആതിഥിയേരായ ബ്രിട്ടനാണ് ഈയിനത്തില്‍ സ്വര്‍ണം. അമേരിക്ക വെള്ളി നേടിയപ്പോള്‍ വെങ്കലം ജപ്പാന്‍ സ്വന്തമാക്കി.

അവസാന ലാപ്പില്‍ ബോള്‍ട്ടിന് ബാറ്റണ്‍ കൈമാറിക്കിട്ടുമ്പോള്‍ ജമൈക്ക മൂന്നാം സ്ഥാനത്തായിരുന്നു. മുന്നിലായി അമേരിക്കയും ബ്രിട്ടനും. എങ്കിലും ബോള്‍ട്ടിന്റെ കുതിപ്പും വിജയവും തന്നെയായിരുന്നു ആരാധകര്‍ കൊതിച്ചത്. പക്ഷേ ഓടിയല്‍പ്പം ദൂരം എത്തിയപ്പോഴേക്കും വേദന കൊണ്ടു പുളയുന്ന ബോള്‍ട്ടിനെയാണ് കണ്ടത്. ഓട്ടം മാറി വേദനകൊണ്ട് ഞൊണ്ടുന്ന ബോള്‍ട്ട് വൈകാതെ ട്രാക്കിലേക്ക് വീണു. ഈ സമയം എതിരാളികള്‍ ഫിനിഷിംഗ് ലൈന്‍ കടന്നിരുന്നു.

നേരത്തെ ബോള്‍ട്ടിന്റെ മികവിലായിരുന്നു ജമൈക്ക റിലേ ഫൈനലില്‍ കടന്നത്. സൈമി ഫൈനല്‍ ഹീറ്റ്‌സിലും അവസാന ലാപ്പ് ഓടിയ ബോള്‍ട്ട് ടീമിനെ അനായസം തന്നെ വിജയിത്തിലെത്തിച്ചിരുന്നു.

This post was last modified on August 13, 2017 9:30 am

Related Post
Leave a Comment