X

വമ്പന്‍മാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ആ ഗോളുകള്‍ കാണാം (വീഡിയോ)

ഗോളടിച്ചവര്‍ റൊണാള്‍ഡോ, സുവാരസ്, ഡീഗോ കോസ്റ്റ

താരബലമില്ലാത്ത മൂന്നു കുഞ്ഞന്‍ രാജ്യങ്ങള്‍. എതിരാളികള്‍ ലോക ഫുട്ബോളിലെ എണ്ണം പറഞ്ഞ ടീമുകള്‍, കളിക്കാര്‍. റഷ്യന്‍ ലോകകപ്പില്‍ ഇന്നലെ കണ്ടത് വമ്പന്‍മാര്‍ വെള്ളം കുടിക്കുന്ന കാഴ്ചയാണ്. പോര്‍ച്ചുഗല്‍-മൊറോക്കോ മത്സരത്തില്‍ നാലാം മിനുട്ടില്‍ റൊണാള്‍ഡോ നേടിയ ഗോളില്‍ ഒരുവിധം കടന്നു കൂടി എന്നു പറയാം. ഉറുഗ്വായ്ക്ക് വേണ്ടി സ്റ്റാര്‍ സ്ട്രൈക്കര്‍ സുവാരസും സ്പെയിന് വേണ്ടി ആദ്യ കളിയില്‍ രണ്ടു ഗോളുകള്‍ നേടിയ ഡീഗോ കോസ്റ്റയും തങ്ങളുടെ ടീമുകളുടെ മാനം രക്ഷിച്ചു. ഏത് സമയവും ഒരു അട്ടിമറി നടന്നേക്കാം എന്നു തോന്നിച്ച മത്സരമായിരുന്നു സ്പെയിന്‍-ഇറാന്‍ മത്സരം.

പോര്‍ച്ചുഗല്‍ VS മൊറോക്കോ

ഉറുഗ്വായ് VS സൌദി

സ്പെയിന്‍ VS ഇറാന്‍

This post was last modified on June 21, 2018 7:10 am