ഇന്ന് കളിക്കുന്ന ലോകത്തെ ഫുട്‌ബോള്‍ താരങ്ങളില്‍ ഏറ്റവും മികച്ചവരില്‍ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന് നിസംശയം പറയാം. നിരവധി മാസ്മരിക ഗോളുകള്‍ ക്രിസ്റ്റ്യാനോയുടെ ബൂട്ടില്‍ നിന്ന് പിറന്നിട്ടുണ്ട്. ബൈസിക്കിള്‍ കിക്കുകളായും മനോഹരമായ ലോംഗ് റേഞ്ച് ഷോട്ടുകളായും പലപ്പോളും അസംഭവ്യമെന്ന് തോന്നുന്നത് സംഭവിപ്പിച്ചുകൊണ്ടും. അച്ഛനെ പോലെ തന്നെ മകനും എന്ന് വ്യക്തമാക്കുന്നതാണ് ക്രിസ്റ്റ്യാനോ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ഒരു വീഡിയോ. ക്രിസ്റ്റ്യാനോ കളിക്കുന്ന യുവന്റ്‌സ് ടീമിന്റെ യൂത്ത് ടീമിന് വേണ്ടിയാണ് റോണോ ജൂനിയറുടെ രണ്ട് തകര്‍പ്പന്‍ ഗോളുകള്‍.
വീഡിയോ കാണാം:
This post was last modified on October 15, 2018 9:25 am
Leave a Comment