രണ്ട് പരാജയങ്ങള്‍ക്ക് ശേഷം ഇംഗ്ലണ്ടിനെതിരെ നേടിയ ആധികാരിക വിജയം പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സമര്‍പ്പിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. കേരള ജനതയ്ക്ക് വേണ്ടി ഇന്ത്യന്‍ ടീമിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാണിതെന്നും കൊഹ്‌ലി അഭിപ്രായപ്പെട്ടു. അവര്‍ ഏറ്റവും ദുഷ്‌ക്കരമായ സമയത്തിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ട് തന്നെ ”ഈ വിജയം കേരളത്തിലെ പ്രളയബാധിതര്‍ക്ക് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്. അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന എറ്റവും ചുരുങ്ങിയ കാര്യമാണിതെന്നും അദ്ദേഹം പോസ്റ്റ് മാച്ച് പ്രെസന്റേഷനില്‍ വ്യക്തമാക്കി.
അദ്യ രണ്ട് മല്‍സരങ്ങളിലെ പരാജയത്തിന് ശേഷം വിജയത്തോടെ ടൂര്‍ണമെന്റില്‍ തിരിച്ചെത്തിയ ഇന്ത്യ ഇന്നിംഗ്‌സുകളിലായി രണ്ട് കൊഹ്‌ലി നേടിയ 97, 103 റണ്‍സുകളുടെ പിന്തുണയോടെയാണ് മല്‍സരം തിരിച്ചു പിടിച്ചത്. ക്യാപ്റ്റന്‍ കൊഹ്‌ലി തന്നെയാണ് കളിയിലെ താരം. മത്സരത്തില്‍ 203 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇന്ത്യ ഉയര്‍ത്തിയ 521 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 317 റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. ജയത്തോടെ അഞ്ച് മല്‍സരങ്ങളുള്ള ടൂര്‍ണമെന്റില്‍ ഇന്ത്യ 2-1 എന്ന നിലയിലായി.
This post was last modified on August 22, 2018 6:47 pm
Leave a Comment