X

കുടിവെള്ളമുപയോഗിച്ച് കാറുകഴുകി; വിരാട് കോഹ്ലിയ്ക്ക്‌ മുന്‍സിപ്പാലിറ്റിയുടെ പിഴ

കുടിവെള്ളം ഉപയോഗിച്ച് കാറുകഴുകുന്നതിനെതിരെ അയല്‍ക്കാരാണ് പരാതി നല്‍കിയത്.

കുടിവെള്ളമുപയോഗിച്ച് കാറുകഴുകിയതിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയ്ക്ക്‌ പിഴ. ഗുഡ്ഗാവ് മുന്‍സിപ്പല്‍ കോര്‍പറേഷനാണ് പിഴചുമത്തിയത്.

ഗുഡ്ഗാവിലെ ഡിഎല്‍എഫ് ഫേസ് വണ്ണിലാണ് കോലി താമസിക്കുന്നത്. കോഹ്ലിയുടെ വീട്ടിലെ ജോലിക്കാരന്‍ കുടിവെള്ളം ഉപയോഗിച്ച് കാറുകഴുകുന്നതിനെതിരെ അയല്‍ക്കാരാണ് പരാതി നല്‍കിയത്. പരാതിയെതുടര്‍ന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ കോഹ്ലിയുടെ വീട്ടിലെത്തുകയും 500 രൂപ പിഴയടയ്ക്കാന്‍ ആവശ്യപ്പെടുതകയും ചെയ്തു.

കടുത്തവേനല്‍ ഉത്തരേന്ത്യയെയാകം കുടിവെള്ള ക്ഷാമത്തിലേക്കെത്തിച്ചിരിക്കയാണ്. ഗുഡ്ഗാവിലേയും സാഹചര്യം ഇതില്‍ നിന്നും ഭിന്നമല്ല. ഈ സാഹചര്യത്തിലാണ് കാറുകഴുകാനായി കുടിവെള്ളം പാഴാക്കുന്നത്. കോഹ്ലിയുടെ വീട്ടില്‍ ആറു കാറുകളാണുള്ളത്. ഇതുകഴുകാനായി ധാരാളം കുടിവെള്ളം പാഴാക്കുന്നുണ്ടെന്നുമാണ് അയല്‍ക്കാരുടെ പരാതിയില്‍ പറയുന്നത്.

Read More : ‘മഹാഭാരതത്തിനായല്ല ധോണി ഇംഗ്ലണ്ടിലേക്ക് പോയത്’; ഇന്ത്യന്‍ മാധ്യമങ്ങളെ സിറിയയിലേക്ക് അയക്കണമെന്ന് പാക് മന്ത്രി