X

‘ഇത് ഐപിഎല്‍ ആണ്, ക്ലബ്ബ് ക്രിക്കറ്റല്ല’; അംപയറിംഗ് പിഴവിനെതിരെ വിരാട് കോലി

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും അംപയറിംഗ് പിഴവില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. ബുംറ എറിഞ്ഞ ഒരു പന്ത് വൈഡ് അല്ലാതിരുന്നിട്ടും അംപയര്‍ വൈഡ് വിളിക്കുകയായിരുന്നു

ഐപിഎല്ലിലെ അംപയറിംഗ് പിഴവിനെതിരെ പൊട്ടിത്തെറിച്ച് ബംഗലൂരു നായകന്‍ വിരാട് കോലി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിൽ ബംഗലൂരു ഇന്നിംഗ്സില്‍ മലിംഗ എറിഞ്ഞ അവസാന പന്ത് നോ ബോളായിരുന്നു. എന്നാല്‍ ഇത് അംപയര്‍ കണ്ടില്ല. അവസാന പന്തില്‍ ഏഴ് റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന ബംഗലൂരു ആറ് റണ്‍സിന് തോൽക്കുകയും ചെയ്തു. ഈ അവസരത്തിൽ മത്സരശേഷം നടന്ന സമ്മാനദാനച്ചടങ്ങിലാണ് കോലി അംപയറിംഗ് നെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയത്.

അംപയര്‍മാര്‍ കണ്ണ് തുറന്നിരിക്കണം. ഇത് ഐപിഎല്‍ ആണ് ക്ലബ്ബ് ക്രിക്കറ്റല്ല. അവസാന പന്തില്‍ നോ ബോള്‍ കാണാതെ പോയത് പരിഹാസ്യമായിരുന്നു. മത്സരഫലം നോക്കുകയാണെങ്കില്‍ ആ നോ ബോള്‍ ഏറെ നിര്‍ണായകമായിരുന്നു. നോ ബോള്‍ അനുവദിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നോ എന്നൊന്നും ഉറപ്പ് പറയാനാവില്ല. എങ്കിലും അംപയര്‍മാര്‍ കൂടുതല്‍ കണ്ണു തുറന്നിരിക്കേണ്ടത് ആവശ്യമാണ്.

മുംബൈയെ 145/7 എന്ന സ്കോറിലേക്ക് തകര്‍ന്നപ്പോള്‍ ഞങ്ങള്‍ കുറച്ചുകൂടി മികച്ച കളി പുറത്തെടുക്കണമായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ മുംബൈ അടിച്ചുതകര്‍ത്തതാണ് മത്സരഫലത്തില്‍ നിര്‍ണായകമായതെന്നും കോലി പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും അംപയറിംഗ് പിഴവില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. ബുംറ എറിഞ്ഞ ഒരു പന്ത് വൈഡ് അല്ലാതിരുന്നിട്ടും അംപയര്‍ വൈഡ് വിളിക്കുകയായിരുന്നു. ഇത്തരം പിഴവുകളില്‍ കളിക്കാര്‍ക്ക് ഒന്നും ചെയ്യാനില്ലെന്നയായിരുന്നു രോഹിതിന്റെ പ്രതികരണം.

This post was last modified on March 29, 2019 1:27 pm