X

അനുഷ്‌കയുമൊത്ത് ബീച്ചില്‍ ചിലവഴിച്ച് കോഹ്‌ലി; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

കരീബിയന്‍ ദ്വീപായ അന്റിഗ്വയിലെ ബീച്ചില്‍ ഒന്നിച്ചിരിക്കുന്ന ഫോട്ടോ വിരാട് കോഹ്‌ലി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

വിരാട് കോഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും വെസ്റ്റ് ഇന്‍ഡീസിലെ ബിച്ചില്‍ ചിലവഴിച്ചതിന്റെ ദൃശ്യങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ബോളിവുഡിലെ താരസുന്ദരിയായ അനുഷ്‌കയും രാജ്യാന്തര ക്രിക്കറ്റിലെ സൂപ്പര്‍ താരവുമായ വിരാട് കോഹ്‌ലിയും പ്രണയത്തിലായത് മുതല്‍ ഇരുവരുമൊത്തുള്ള ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് ആഘോഷമാക്കാറുണ്ട്. സിനിമയില്‍ നിന്നും അവധിയെടുത്ത് കോഹ്‌ലിക്കൊപ്പം വിദേശ പര്യടനങ്ങളിലടക്കം അനുഷ്‌ക ശര്‍മ്മ ഒപ്പം ചേരാറുണ്ട്. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് മത്സരങ്ങളിലും അനുഷ്‌കയുടെ സാനിധ്യമുണ്ടായിരുന്നു. ഇപ്പോള്‍ വിന്‍ഡീസ് പര്യടനത്തിലാണ് ഇന്ത്യന്‍ ടീം. അവിടെയും അനുഷ്‌കയുണ്ട്.

തിരക്കിനിടയിലും തന്റെ പ്രിയ പത്‌നിക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്തിയിരിക്കുകയാണ് വിരാട് കോഹ്‌ലി. കരീബിയന്‍ ദ്വീപായ അന്റിഗ്വയിലെ ബീച്ചില്‍ ഒന്നിച്ചിരിക്കുന്ന ഫോട്ടോ വിരാട് കോഹ്‌ലി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. കഴിഞ്ഞ ദിവസം അനുഷ്‌ക ശര്‍മ്മ തന്റെ ആരാധകര്‍ക്കായി ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ‘സൂര്യന്‍ ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു’വെന്നായിരുന്നു അനുഷ്‌ക ഫോട്ടോയ്ക്ക് നല്‍കിയ അടിക്കുറിപ്പ്. നിമിഷങ്ങള്‍ക്കകം ചിത്രം വൈറലായി മാറി.

This post was last modified on August 22, 2019 4:43 pm