പിഎസ്ജിതാരം ഏഞ്ചല്‍ ഡി മരിയയുടെ ഇടം കാലില്‍ നിന്ന് പിറന്ന ഒളിംപിക് ഗോളിനെ കുറിച്ചുള്ള ഫുട്‌ബോള്‍ ആരാധകരുടെ ചര്‍ച്ചകള്‍ അവസാനിക്കുന്നില്ല. ഫ്രഞ്ച് ലീഗില്‍ നിമെസിനെതിരെയുള്ള മത്സരത്തിലാണ് ഫുട്ബോള്‍ ചരിത്രത്തില്‍ അപൂര്‍വ്വമായ കോര്‍ണര്‍ കിക്ക് ഗോള്‍ പിറന്നത്. മത്സരത്തിന്റെ 40-ാം മിനിറ്റിലായിരുന്നു ഡി മരിയയുടെ അത്ഭുത ഗോള്‍.
പിഎസ്ജിക്കായി ഡി മരിയ എടുത്ത കോര്‍ണര്‍ കിക്ക്നിമെസ് ബോക്സില്‍ കാത്തിരുന്ന പ്രതിരോധ താരങ്ങളെയും നിഷ്പ്രഭരാക്കി ഗോളിയെയും കബളിപ്പിച്ച് വലയില്‍ ചുംബിക്കുകയായിരുന്നു. മരിയയെ കൂടാതെ നെയ്മറും എംബാപ്പെയും കവാനിയും ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ പിഎസ്ജി 4-2ന് വിജയിച്ചിരുന്നു.
ഒളിംപിക് ഗോളിനെ കുറിച്ചറിയാം
1924 ല്‍ യുറഗ്വായ്ക്കെതിരെ ഒരു സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനന്‍ താരം സെസറിയോ ഒന്‍സാരിയാ നേടിയ ഗോളിനെയയാണ് ആദ്യമായി ഒളിംപിക് ഗോള്‍ എന്ന് വിശേഷിപ്പിച്ചത്. കോര്‍ണര്‍ കിക്കില്‍ നിന്ന് ആരുടെയും സഹാമില്ലാതെ നേരിട്ട് നേടുന്ന ഗോളിനെയാണ് ഒളിംപിക് ഗോള്‍ എന്ന് വിശേഷിപ്പിക്കുന്നത്.
എന്നാല്‍ ഒളിംമ്പിക്സ് ഫുട്ബോളില്‍ ആദ്യമായി ഇത്തരമൊരു ഗോള്‍ നേട്ടത്തിന് അര്‍ഹയായത് ഒരു വനിതാ താരമായിരുന്നു. 2012 ല്‍ ലണ്ടനില്‍ നടന്ന ഒളിംപിക് മത്സരത്തില്‍ കാനഡയ്ക്കെതിരെ അമേരിക്കയുടെ മെഗാന്‍ റാപിനോയ് ആണ് ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം ലോകകപ്പ് ഫുട്ബോളില്‍ ഒരുതവണ മാത്രമാണ് ഒളിംപിക് ഗോളെന്ന ഡയറക്ട് കോര്‍ണര്‍ ഗോള്‍ പിറന്നത്. 1962-ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ കൊളംബിയന്‍ താരം മാര്‍ക്കോസ് കോളായിരുന്നു ഈ അപൂര്‍വ ഗോളിന്റെ ശില്‍പി.
കൊളംബിയ ആദ്യമായി കാലെടുത്തുവച്ച ലോകകപ്പിലായിരുന്നു ലോകത്തെ ഞെട്ടിച്ച ഈ ഗോളിന്റെ പിറവി. ആദ്യ മല്‍സരത്തില്‍ ഉറുഗ്വേയോട് 2-1ന് പരാജയപ്പെട്ട് സോവിയറ്റ് യൂണിയനെതിരേ രണ്ടാം മല്‍സരത്തില്‍ ജയിക്കാനിറങ്ങി കൊളംബിയ 3-1ന് പിന്നില്‍ നില്‍ക്കവേ 68-ാം മിനിറ്റില്‍ കൊളംബിയന്‍ മിഡ്ഫീല്‍ഡര്‍ മാര്‍ക്കോസ് കോളിന്റെ ഡയറക്ട് കോര്‍ണര്‍ കിക്ക് സോവിയറ്റ് യൂണിയന്റെ വലയില്‍ ചേര്‍ന്നിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ മറ്റൊരു ടീമിനും സ്വന്തമാക്കാനാവാത്ത നേട്ടം മിഡ്ഫീല്‍ഡര്‍ മാര്‍ക്കോസ് കോളിലൂടെ കൊളംബിയ സ്വന്തം പേരിലാക്കി. എന്നാല്‍ ഗിന്നസ് ബുക്കില്‍ ഏറ്റവും കൂടുതല്‍ ഒളിംപിക് ഗോള്‍ നേടിയത് തുര്‍ക്കി താരം സുക്രു ഗുലെസിനാണ്. 32 ഗോളുകളാണ് താരത്തെ നേട്ടത്തിന് അര്‍ഹനാക്കിയത്.
Leave a Comment