രണ്ട് പതിറ്റാണ്ടിന് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് തിരിച്ചെത്തുന്നു. ബര്‍മിംഗ്ഹാമില്‍ 2022ല്‍ നടക്കുന്ന ഗെയിംസില്‍ വനിതാ ടി20 ക്രിക്കറ്റ് അരങ്ങേറും. കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. എഡ്ജ്ബാസ്റ്റണിലായിരിക്കും എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍. എട്ട് ടീമുകള്‍ മത്സരിക്കും.
ചരിത്രനിമിഷമാണിതെന്നായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ പ്രസിഡന്റ് ലൂയിസ് മാര്‍ട്ടിന്റെ പ്രതികരണം. ഗെയിംസില്‍ ക്രിക്കറ്റിനെ ഉള്‍പ്പെടുത്തിയത് ഐസിസിയും സ്വാഗതം ചെയ്തു. 1998നുശേഷം ഇതാദ്യമായാണ് ക്രിക്കറ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇടം പിടിക്കുന്നത്. അത്തവണ ക്വാലാലംപുരില്‍ നടന്ന പുരുഷന്മാരുടെ 50 ഓവര്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു സ്വര്‍ണം. ഓസ്ട്രേലിയ വെള്ളിയും ന്യൂസീലന്‍ഡ് വെങ്കലവും നേടി. അജയ് ജഡേജ നയിച്ച ഇന്ത്യ ഗ്രൂപ്പ് ബയില്‍ ആന്റിഗ്വയ്ക്കും പിറകില്‍ മൂന്നാമതായിരുന്നു. സച്ചിന്‍, റിക്കി പോണ്ടിങ്, ജാക് കാലിസ് തുടങ്ങിയവരെല്ലാം ആ മത്സരത്തില്‍ പങ്കെടുത്തിരുന്നു. വനിതാ ക്രിക്കറ്റിനും ആഗോള ക്രിക്കറ്റ് സമൂഹത്തിനും ഇതൊരു ചരിത്രനിമിഷമാണെന്ന് ഐ.സി.സി. ചീഫ് എക്സിക്യുട്ടീവ് മനു സാഹ്നി പറഞ്ഞു.
This post was last modified on August 13, 2019 5:01 pm
Leave a Comment