X
    Categories: കായികം

ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്ത് കോഹ്‌ലിക്ക് പകരം രോഹിത് വരട്ടെ; ബിസിസിഐക്ക് മുന്നിലും ആവശ്യം

ഈ വിഷയം വരും ദിവസങ്ങളില്‍ ബിസിസിഐയും ചര്‍ച്ച ചെയ്യുമെന്നുമാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

ലോകകപ്പില്‍ കിവീസിനെതിരായ മത്സരത്തില്‍ തോല്‍വി വഴങ്ങി ഫൈനല്‍ കാണാതെ ഇന്ത്യന്‍ ടീം പുറത്തായതിന് ശേഷം ടീമില്‍ ചില മാറ്റങ്ങള്‍ വേണമെന്ന ആവശ്യം ഉയരുകയാണ്. ടീമിന്റെ നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക്് പകരം ഉപനായകനായ രോഹിത് ശര്‍മ്മയെ ഏകദിന നായക പദവി നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്. ഈ വിഷയം വരും ദിവസങ്ങളില്‍ ബിസിസിഐയും ചര്‍ച്ച ചെയ്യുമെന്നുമാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

ലോകകപ്പ് അവസാനിച്ചതോടെ മറ്റ് ടീമുകള്‍ അടുത്ത ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ടീം ഇന്ത്യ ഏകദിന ക്യാപ്റ്റന്‍സി ഹിറ്റ്മാനെ ഏല്‍പിക്കുന്നതിനെ കുറിച്ച് ചിന്തിക്കണം എന്ന് ബിസിസിഐയിലെ ഒരു ഉന്നതന്‍ വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പറഞ്ഞു. ഏകദിന നായകസ്ഥാനം രോഹിതിനെ ഏല്‍പിക്കാനുള്ള കൃത്യമായ സമയമാണിത്. നിലവിലെ നായകനും മാനേജ്മെന്റിനും എല്ലാ പിന്തുണയുമുണ്ടെന്നും ബിസിസിഐ അംഗം പറയുന്നു.