X
    Categories: കായികം

കോഹ്‌ലിയുടെ വിജയങ്ങള്‍ അദ്ദേഹത്തിന് അവകാശപ്പെട്ടതല്ല; വിമര്‍ശനവുമായി ഗൗതം ഗംഭീര്‍

'ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലിയെ പരിഗണിക്കണമെങ്കില്‍ അദ്ദേഹം ഒരു ഐപിഎല്‍ കിരീടമെങ്കിലും നേടേണ്ടിയിരുന്നു'

ലോകകപ്പില്‍ വിരാട് കോഹ്‌ലിയുടെ നായകത്വത്തില്‍ ടീം ഇന്ത്യ തകര്‍പ്പന്‍ ജയങ്ങള്‍ നേടുമ്പോഴും കോഹ്‌ലിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍താരവും എംപിയുമായ ഗൗതം ഗംഭീര്‍. ലോകകപ്പില്‍ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്നു ടീം ഇന്ത്യ. ഒമ്പത് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.

എം.എസ് ധോണിയുടെയും രോഹിത് ശര്‍മയുടെയും പിന്തുണ ലഭിക്കുന്നതുകൊണ്ടാണ് ക്യാപ്റ്റനായിട്ട് കോഹ്‌ലിക്ക് തിളങ്ങാന്‍ സാധിക്കുന്നതെന്നാണ് ഗംഭീര്‍ പറയുന്നത്. ”ലോകകപ്പില്‍ വിരാട് കോഹ്‌ലി ഒരു മികച്ച ക്യാപ്റ്റനാവുന്നത് ധോണിയും രോഹിത്തും ടീമിലുണ്ടായതുകൊണ്ട് മാത്രമാണ്. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലിയെ പരിഗണിക്കണമെങ്കില്‍ അദ്ദേഹം ഒരു ഐപിഎല്‍ കിരീടമെങ്കിലും നേടേണ്ടിയിരുന്നു. ആര്‍സിബിയെ ഒരുപാട് സീസണായി അദ്ദേഹം നയിക്കുന്നു. എന്നാല്‍ മിക്കപ്പോഴും ടീം അവസാന സ്ഥാനത്താണ് അവസാനിപ്പിച്ചിരുന്നത്.

ഒരു ബാറ്റ്സ്മാനെന്ന നിലയില്‍ കോഹ്‌ലിയെ ആദ്യ നാലില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ കോഹ്‌ലി ധോണിക്കും രോഹിത്തിനും താഴെയാണ്. ആര്‍സിബിയെ നയിക്കുമ്പോള്‍ നിര്‍ദേശങ്ങള്‍ തരാന്‍ ഈ രണ്ട് പേരും ഉണ്ടാവാറില്ലെന്നും ഗംഭീര്‍ പറഞ്ഞു.

Read More: കാരക്കോണം മെഡിക്കൽ കോളജില്‍ 1.78 കോടിയുടെ ക്രമക്കേട്: 20 ചെക്കുകള്‍ കടത്തിയതായി മുന്‍ ഡയറക്ടറും സിപിഐ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡോ.ബെന്നറ്റ് എബ്രഹാമിനെതിരെ പരാതി

This post was last modified on July 10, 2019 8:54 am

Related Post
Leave a Comment