X

ഒരു പുരുഷൻ എങ്ങനെയാണ് ഭാര്യയെ വരുതിക്ക് നിറുത്തേണ്ടത്? ഗുരുജി ശ്രീശ്രീ രവിശങ്കരജി പഠിപ്പിക്കുന്നു

അയാൾ തനിക്കു കിട്ടിയ ഉപദേശം പ്രാവർത്തികമാക്കി. വിജയം കണ്ടു.

ശ്രീശ്രീ രവിശങ്കർ എന്തുകൊണ്ട് പുതിയ കാലത്തിന്റെ ഗുരുജിയാകുന്നു എന്നതിൽ സംശയമുള്ളവരുണ്ടാകാം. സ്ത്രീകളെ സംരക്ഷിക്കുന്ന നിയമങ്ങൾ താരതമ്യേന ശക്തമായിക്കൊണ്ടിരിക്കുന്ന, അതിനായി അന്തർദ്ദേശീയ സമ്മർദ്ദങ്ങൾ ശക്തമാകുന്ന ഒരു കാലത്ത് എങ്ങനെ ഒരു പാട്രിയാർക്കൽ ജീവിതം നയിക്കാം എന്ന് പറഞ്ഞുതരാൻ ഈ ഗുരുജിയെക്കാൾ കഴിവുള്ള ഗുരുജിമാർ കുറവാണ്.

ഈ അനിമേറ്റഡ് വീഡിയോ അത്തരമൊരു ഉപദേശമാണ് നൽകുന്നത്. ആണുങ്ങൾ എങ്ങനെ ജയിലിൽ പോകാനിടവരാത സ്ത്രീകളെ നിയന്ത്രിക്കണമെന്ന ഉപദേശം വീഡിയോയിലൂടെ ശ്രീശ്രീ രവിശങ്കര്‍ പകരുന്നു.

പുതുതായി വിവാഹിതനായ ഒരാൾ തന്റെ ഭാര്യയെ നിയന്ത്രിക്കാനറിയാതെ പ്രയാസപ്പെടുകയാണ്. അയാളുടെ ഭാര്യ അയാളെ ഇഷ്ടപ്പെടുന്നില്ല. ഇഡ്ഢലി വേണം എന്ന് ആവശ്യപ്പെടുമ്പോൾ ദോശയാണ് ഉണ്ടാക്കിക്കൊടുക്കുന്നത്. വെള്ള വസ്ത്രം തേച്ചു വെക്കണമെന്ന് പറഞ്ഞാൽ അവൾ പച്ച വസ്ത്രം തേച്ചു വെക്കുന്നു. താൻ പറയുന്നതിന് വിരുദ്ധമായേ അവളെന്തും ചെയ്യൂ. ദുഖാർത്തനായ നവവിവാഹിതൻ കടൽക്കരയിലൂടെ നടക്കുന്നു. അപ്പോള്‍ എതിരെ ഒരു സ്വാമി വരുന്നു. ദുഖം കണ്ടിടത്ത് സ്വാമി നില്ക്കുന്നു. ദുഖവിവരം ചോദിച്ചറിയുന്നു. എല്ലാം കേട്ട സ്വമി ഒരു ഉപദേശം കാതിൽ മന്ത്രിക്കുന്നു.

അയാൾ തനിക്കു കിട്ടിയ ഉപദേശം പ്രാവർത്തികമാക്കി. വിജയം കണ്ടു. പിന്നീട് സ്വാമിജിയെ കടൽക്കരയിൽ വെച്ച് കാണുമ്പോൾ അയാൾ കാലിൽ വീണ് സന്തോഷം അറിയിക്കുന്നു.

സ്വാമിജി നൽകിയ ഉപദേശം ഇതായിരുന്നു: വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റണം! അതായത് ഇന്ന് ഇഡ്ഢലി വേണ്ട എന്നാണെങ്കിൽ ഭാര്യയോട് ഇന്ന് ഇഡ്ഢലി വേണം എന്നാവശ്യപ്പെടുക! അപ്പോൾ അവൾ ഇഡ്ഢലി ഉണ്ടാക്കിക്കോളും. ഇതുപോലെ ആവശ്യമുള്ളതെന്തോ അതിന വിരുദ്ധമായത് ആവശ്യപ്പെടുക. ആവശ്യമുള്ളത് കുട്ടിക്കോളും!

ഇരുപതിനായിരത്തോളം ലൈക്കുകളും ഏഴായിരത്തോളം ഷെയറുകളും സ്വാമിക്ക് കിട്ടിയിട്ടുണ്ട്.

(F)art of Living: ആത്മീയ ആനന്ദവ്യാപാരത്തിന്റെ പുതിയ സാധ്യതകള്‍

ജാതിയും വെളുപ്പും ഇൻഡ്യാക്കാരും; എന്തുകൊണ്ട് പോപ്പുലേഷൻ ജനറ്റിക്സ് നിരോധിക്കണം?

This post was last modified on May 7, 2018 11:10 am