X

കശാപ്പ് നിയന്ത്രണ വിജ്ഞാപനം: തമിഴ്‌നാട്ടില്‍ സ്‌റ്റേ

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണം

കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച കശാപ്പ് നിയന്ത്രണ വിജ്ഞാപനത്തിന് തമിഴ്‌നാട്ടില്‍ നാലാഴ്ചത്തെ സ്റ്റേ. മദ്രാസ് ഹൈക്കോടതിയാണ് സ്വകാര്യവ്യക്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ഉത്തരവിട്ടത്.

നാലാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരണം നല്‍കണം. കശാപ്പ് നിയന്ത്രണത്തിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണോ കേന്ദ്രസര്‍ക്കാരിനാണോ ഉള്ളതെന്ന് ഹര്‍ജിയില്‍ ചോദിച്ചിരുന്നു. ഇത് നാലാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

This post was last modified on May 30, 2017 4:20 pm