കോഴിക്കോട് കുന്ദമംഗലത്ത് ഒമ്പതാം ക്ലാസുകാരനെ കുത്തിക്കൊന്നു. നരിക്കുനി സിഎം യത്തീംഖാനയിലെ അന്തേവാസിയായ അബ്ദുല്‍ മജീദാണ്(13) കൊല്ലപ്പെട്ടത്. മടവൂര്‍ നരിക്കുനി സിഎം സെന്റര്‍ വിദ്യാര്‍ത്ഥിയാണ്.
അബ്ദുല്‍ മജീദിനെ കുത്തിയ ഷംസുദ്ദീന് എന്നയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പോലീസ് പറയുന്നത്. സ്കൂള്‍ വളപ്പില്‍ വച്ചാണ് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. പ്രകോപനങ്ങളൊന്നുമില്ലാതെയായിരുന്നു ആക്രമണമെന്നാണ് അറിയുന്നത്.
ഷംസുദ്ദീന് കാസര്‍ഗോഡ് സ്വദേശിയാണെന്നും വയനാട് സ്വദേശിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.