തിരുവല്വാമല പാമ്പാടി എന്‍ജിനിയറിംഗ് കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസ് വലയം ഭേദിച്ച് കോളേജ് വളപ്പില്‍ പ്രവേശിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് തല്ലിത്തകര്‍ത്തു.
ഓഫീസ് കെട്ടിടത്തിലെ മുഴുവന്‍ മുറികളും ക്ലാസ് മുറികളും കാന്റീനുമാണ് തല്ലത്തകര്‍ത്തത്. കോളേജിനകത്ത് കടന്ന ഒരു വിദ്യാര്‍ത്ഥിയെ അകത്തിട്ട് മര്‍ദ്ദിച്ചതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രകോപിതരായത്. സംഭവസ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇവിടേക്ക് കൂടുതല്‍ പോലീസിനെ അയച്ചിട്ടുണ്ട്. എംഎസ്എഫ് മാര്‍ച്ചിന് പിന്നാലെയാണ് എസ്എഫ്‌ഐക്കാര്‍ കോളേജിലേക്കെത്തിയത്. മാനേജ്‌മെന്റിന്റെ പീഡനത്തില്‍ മനംനൊന്ത് ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ ആരോപിച്ചു.
അതേസമയം കോപ്പിയടി കണ്ടെത്തിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കോളേജിന്റെ വിശദീകരണം.
This post was last modified on January 9, 2017 1:37 pm
Leave a Comment