X

റിപ്പബ്ലിക് എന്ന വാക്ക് വാണിജ്യാവശ്യത്തിന് ഉപയോഗിക്കരുത്; അര്‍ണാബ് ഗോസ്വാമിയുടെ ചാനലിനെതിരെ സുബ്രഹ്മണ്യന്‍ സ്വാമി

എംബ്ലംസ് ആന്‍ഡ് നേംസ് (പ്രിവന്‍ഷന്‍ ഓഫ് ഇംപ്രോപ്പര്‍ യൂസ്) ആക്ട് പ്രകാരം ഇത്തരത്തില്‍ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള വാക്കുകളിലൊന്നാണ് റിപ്പബ്ലിക് എന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു.

അര്‍ണാബ് ഗോസ്വാമിയുടെ ചാനലിന് റിപ്പബ്ലിക് എന്ന് പേര് വയ്ക്കുന്നത് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്ത്. 1950ലെ എംബ്ലംസ് ആന്‍ഡ് നേംസ് (പ്രിവന്‍ഷന്‍ ഓഫ് ഇംപ്രോപ്പര്‍ യൂസ്) ആക്ട് പ്രകാരം ഇത്തരത്തില്‍ വാണിജ്യാവശ്യത്തിനായി ഉപയോഗിക്കരുതെന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള വാക്കുകളിലൊന്നാണ് റിപ്പബ്ലിക് എന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. അതിനാല്‍ റിപ്പബ്ലിക് എന്ന പേരില്‍ ചാനലിന് ലൈസന്‍സ് നല്‍കുന്നത് നിയമവിരുദ്ധമാണെന്നും ഇത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറിക്ക് ജനുവരി 13നാണ് കത്ത് നല്‍കിയത്.

This post was last modified on January 26, 2017 9:16 am