X

രഘുറാം രാജന് പിന്നാലെ അരവിന്ദ് സുബ്രമണ്യനെ ലക്ഷ്യമിട്ട് സ്വാമി

രഘുറാം രാജനായിരുന്നു ഇന്നലെവരെ സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രധാന നോട്ടപ്പുള്ളി. രഘുറാം രാജന്‍ ഇനി താന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി തുടരാനില്ല എന്ന് തുറന്നു പറഞ്ഞതോടെ ആ എപ്പിസോഡ് സുബ്രഹ്മണ്യന്‍ സ്വാമി ക്ലോസ് ചെയ്തു. സാമ്പത്തിക രംഗത്തുനിന്ന് തന്നെയുള്ള മറ്റൊരാളെ ചേര്‍ത്ത് പുതിയ എപ്പിസോഡ് തുറന്നിരിക്കുകയാണ്  സ്വാമി. ഇത്തവണ കേന്ദ്ര സര്‍ക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യനെ ആണ്  സ്വാമി ഉന്നം വയ്ക്കുന്നത്. ഇന്റലക്ച്വല്‍ പ്രോപെര്‍ട്ടി റൈറ്റ്‌സിനെ പറ്റി അരവിന്ദ് സുബ്രമണ്യന്‍ നടത്തിയ പ്രസ്താവനകളാണ് സ്വാമിയെ ചൊടിപ്പിച്ചത്.

ഇന്ത്യയുടെ പേറ്റന്റ് നിയമങ്ങള്‍ ലളിതമാക്കാന്‍ അമേരിക്ക വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനെ സമീപക്കണമെന്ന് അരവിന്ദ് സുബ്രമണ്യന്‍ പറഞ്ഞിരുന്നു. 2013 മാര്‍ച്ചിലാണ് അരവിന്ദ് സുബ്രമണ്യന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയത്. അതിനടുത്ത വര്‍ഷമാണ് എന്‍ഡിഎ സര്‍ക്കാര്‍ അരവിന്ദ് സുബ്രമണ്യനെ സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്.

കൂടുതല്‍ വായനയ്ക്ക്:

http://scroll.in/latest/810409/subramanian-swamy-trains-gun-on-chief-economic-advisor-arvind-sunbramanian-demands-his-suspension

This post was last modified on June 22, 2016 4:14 pm