X

‘പഞ്ചസാര ആരോഗ്യത്തിനു ഹാനികരം’; ഇങ്ങനെ എഴുതിവെയ്ക്കേണ്ട കാലം അതിക്രമിച്ചു

‘പഞ്ചസാര ആരോഗ്യത്തിനു ഹാനികരം’. ലഹരി ഉത്പന്നങ്ങളുടെ കവറിൽ എഴുതി വെക്കുന്നത് പോലെ ഇനി പഞ്ചസാര വില്ക്കുമ്പോഴും കവറിൽ എഴുതി വെക്കേണ്ട ജാഗ്രതാ നിർദേശമാണിതെന്നാണ് ഗവേഷകർ നിർദേശിക്കുന്നത്. കടകളിൽ ഇഷ്ടം പോലെ ലഭിക്കുന്ന പരസ്യലോകം മുഴുവൻ കീഴടക്കിയിരിക്കുന്ന മധുര പാനീയങ്ങൾ ടൈം ബോംബ് പോലെയാണെന്ന് അവർ പറയുന്നു. കാരണം മദ്യപാനവും പുകവലിയും ഉണ്ടാക്കുന്ന അതേ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് പഞ്ചസാരയുടെ അമിതോപയോഗം കൊണ്ട് ഉണ്ടാവുന്നത്.

പലവിധ ആരോഗ്യ പ്രശ്നങ്ങൾ മറികടക്കാൻ പ്രത്യേകിച്ച് പൊണ്ണത്തടി എന്ന ആരോഗ്യ ദുരന്തം ഒഴിവാക്കണമെങ്കിൽ പഞ്ചസാരയുടെ ഉപയോഗത്തിൽ കൃത്യമായ ക്രമീകരണങ്ങൾ കൊണ്ടുവരണമെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ആളുകൾക്കിടയിലെ ഹൃദ്രോഗങ്ങൾ വർദ്ധിക്കാനും ടൈപ്പ് 2 ഡയബെറ്റിസിനുമുള്ള പ്രധാന കാരണം പഞ്ചസാരയുടെ ഉപയോഗമാണ്.

പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫ. ഡേവിഡ് ഹസ്‍ലം, ഡോ. സൈമൺ കേപ്വെൽ തുടങ്ങിയവർ ശീതള പാനീയങ്ങളുടെ പരസ്യങ്ങൾ നിർത്തലാക്കണമെന്നും അതിനെ കായികക്ഷമത വർധിപ്പിക്കുന്ന ഒന്നാണെന്ന തരത്തിൽ പൊതുജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത് തടയണമെന്നും നിർദേശിച്ചു മുന്നോട്ട് വന്നിട്ടുണ്ട്.

മദ്യം അമൃതെന്നു കരുതിയും പുകയില ആയുസ്സു കൂട്ടുമെന്ന് കരുതിയില്ല ആളുകൾ ഉപയോഗിക്കുന്നത്. അതുപോലെ തന്നെയാണ് പഞ്ചസാരയുടെ കാര്യവും ഹസ്‍ലം പറഞ്ഞു. മറ്റു ലഹരി ഉത്പന്നങ്ങൾ നിയന്ത്രിക്കാൻ രൂപീകരിക്കുന്ന നയങ്ങൾ തന്നെ പഞ്ചസാരയുടെ കാര്യത്തിലും അനുശാസിക്കണമെന്നു കേപ്വെൽ പറഞ്ഞു.

കൂടുതൽ വായിക്കാൻ:https://goo.gl/vbys6r

This post was last modified on November 1, 2016 4:02 pm