X

തുര്‍ക്കിയില്‍ സമാധാന റാലിക്കിടയില്‍ ചാവേര്‍ സ്‌ഫോടനം; 86 മരണം

അഴിമുഖം പ്രതിനിധി

തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാരയിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടന്ന സമാധന റാലിയ്ക്ക് ഇടയില്‍ ഉണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 186 ഓളം പേര്‍ക്ക് പരിക്കേറ്റതായും അറിയുന്നു. തുര്‍ക്കിയുടെ സമീപകാല ചരിത്രത്തില്‍ നടന്ന ഏറ്റവും ദാരുണമായ സംഭവമാണ് ഇന്നു രാവിലെ നടന്ന സ്‌ഫോടനങ്ങള്‍.

കുര്‍ദ്ദിഷ് അനുകൂല പാര്‍ട്ടിയായ എച്ച്.ഡി.പി നടത്തിയ റാലിക്കിടെയാണ് സ്‌ഫോടനം നടന്നത്. കുര്‍ദിഷ് അനുകൂല സംഘടനയായ പികെകെയ്ക്ക എതിരെ സര്‍ക്കാര്‍ അതിക്രമം നടത്തുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു റാലി സംഘടിപ്പിച്ചത്. സ്‌ഫോടനങ്ങള്‍ നടക്കുന്ന സമയത്ത് ഏതാണ്ട് 14, 000 പേര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉണ്ടായിരുന്നതായാണ് പറയുന്നത്. തുര്‍ക്കിയില്‍ നവംബര്‍ ഒന്നിന് ദേശീയ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെയാണ് ഇത്ര വലിയ അത്യാഹിതം നടക്കുന്നത്. സ്‌ഫേടനങ്ങളുടെ ഇത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ഐഎസിന്റെ പങ്കിനെയും അതോടൊപ്പം തുര്‍ക്കിയിലെ കുര്‍ദിഷ് വിമതരെയും സ്‌ഫോടനത്തില്‍ പ്രവര്‍ത്തിച്ചവരായി കണ്ട് സംശയിക്കുന്നുണ്ട്.

This post was last modified on October 10, 2015 10:17 pm