X

ലോകത്തിലെ ഏറ്റവും മോശം ഹീറോകളുമായി സൂയിസൈഡ് സ്ക്വാഡിന്റെ ട്രെയിലറെത്തി

അഴിമുഖം പ്രതിനിധി

വാര്‍ണര്‍ ബ്രദേഴ്സ് ഡിസി കോമിക്സ് എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കുന്ന  ഹോളിവുഡ് (ആന്റി)സൂപ്പര്‍ഹീറോ സിനിമ ‘സൂയിസൈഡ് സ്ക്വാഡിന്റെ’ ആദ്യ ട്രെയിലര്‍ നെറ്റില്‍. ഡേവിഡ് അയേര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്‌  വില്‍ സ്മിത്ത്, മാര്‍ഗറ്റ്റോബി, വയോള ഡേവിസ് എന്നിവരാണ്‌. സൂപ്പര്‍ വില്ലന്മാരെ തകര്‍ക്കാന്‍ തടവില്‍ കഴിയുന്ന മുന്‍ വില്ലന്മാരെ ഉപയോഗിക്കുവാന്‍ ഗവണ്‍മെന്റ് തീരുമാനിക്കുന്നതും തുടര്‍ന്ന് ഇവരെ ഒരുമിച്ചു ചേര്‍ക്കുന്നതുമാണ് കഥാതന്തു. ഇതുവരെയുണ്ടായിട്ടുള്ളതില്‍ വച്ച്  ഏറ്റവും മോശം ഹീറോകള്‍ എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. വിഷ്വല്‍ ഇഫറ്റുകളുടെയും സൂപ്പര്‍ ഫൈറ്റുകളും നിറഞ്ഞ ട്രെയിലര്‍ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ട്രെയിലര്‍ കാണാം


This post was last modified on January 20, 2016 1:22 pm

Related Post
Leave a Comment