X

കര്‍ണാടകയില്‍ സ്പീക്കര്‍ക്ക് ആശ്വാസമായി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം, രാജിയിലും അയോഗ്യതയിലും ഇടപെടാനാകില്ല,നാളെ തീരുമാനമെന്ന് സ്പീക്കറുടെ അഭിഭാഷകന്‍

കര്‍ണാടകയില്‍ സുപ്രീം കോടതി തീരുമാനം ഇന്ന്‌

കര്‍ണാടകയില്‍ എംഎല്‍എമാരുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്. ഭരണഘടനപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ മാത്രമെ സാധിക്കുവെന്ന് രഞ്ജന്‍ ഗോഗോയി പറഞ്ഞു. രാജിയിലും അയോഗ്യതയുടെ കാര്യത്തിലും നിര്‍ദ്ദേശം നല്‍കില്ല. എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കിുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം പറഞ്ഞത്.

എംഎല്‍എമാരുടെ രാജി സ്പീക്കര്‍ക്ക് അനന്തമായി തടഞ്ഞുവെയ്ക്കാന്‍ ആവില്ലെന്ന് മുഗള്‍ റോഹ്തഗി പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയിരിക്കയാണെന്ന് എംഎല്‍എമാര്‍ വാദിച്ചു. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. രാജിക്കുള്ള പ്രേരണയെന്തെന്ന് ചോദിക്കേണ്ട കാര്യമില്ലെന്ന് എംഎല്‍എമാര്‍ പറഞ്ഞു

എന്തെങ്കിലും കാരണം കൊണ്ടുള്ള രാജിയാണെങ്കില്‍ അവര്‍ നേരിട്ടെത്തി നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഈമാസം 11നാണ് എം എല്‍ എമാര്‍ രാജി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അയോഗ്യത വാദം നിലനില്‍ക്കുമ്പോഴും പി സി ജോർജ്ജിനെ അനുവദിച്ച കേരള ഹൈക്കോടതി വിധി റെഹ്‌തോഗി കോടതിയില്‍ ഉന്നയിച്ചു. കഴിഞ്ഞായാഴ്ചയാണ് എംഎല്‍എമാര്‍ കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ചവരെ അയോഗ്യതകാര്യത്തിലും രാജിക്കത്ത് സ്വീകരിക്കുന്ന കാര്യത്തിലും തീരുമാനം എടുക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ചയാണ് കര്‍ണാടകയില്‍ വിശ്വാസവോട്ട്. ഭരണമുന്നണിയില്‍പ്പെട്ട 16 പേരാണ് രാജിവെച്ചത്. രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

അതിനിടെ സാമ്പത്തിക തട്ടിപ്പുകേസില്‍ ഇന്ന് രാവിലെ പൊലീസ് കസ്്റ്റഡിയില്‍ എടുത്ത വിമത എംഎല്‍എ റോഷന്‍ ബേഗിനെ വിട്ടയച്ചു. ഈ മാസം 19 ്‌ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചത്.

റോഷന്‍ ബേഗിനൊപ്പം ബിജെപി പ്രവര്‍ത്തകരും ഉണ്ടായിരുന്നെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. യെദ്യുരപ്പയുടെ സഹായിയോടൊപ്പം വിമാനത്തില്‍ മുംബൈയിലേക്ക് പോകാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണ സംഘത്തെ കണ്ടപ്പോള്‍ ഇദ്ദേഹം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Read More: ‘എന്റെ മുണ്ട് അവര്‍ ഊരിയെടുത്തു, ആ മുണ്ടും കൊണ്ടവര്‍ പ്രകടനം നടത്തി’; യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ച എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് അരുണ്‍ ബാബു

This post was last modified on July 16, 2019 2:35 pm

Related Post
Leave a Comment