X

സര്‍ജിക്കല്‍ സ്‌ട്രൈക്; യുപിയില്‍ ബിജെപിയെ തുണയ്ക്കുമോ?

നയതന്ത്രരേഖ കടന്നു ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക് മോദിയുടെ പ്രതിശ്ചായ ഉയര്‍ത്തിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനെ ഇത് എങ്ങനെയാണ് ബാധിക്കാന്‍ പോകുന്നത്? സംസ്ഥാനത്ത് ഭരണത്തിലല്ലാത്ത ബിജെപിക്ക് വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടതില്ല. അതിനാല്‍ സൈനിക നടപടിയെ വന്‍ വിജയമായി ഉയര്‍ത്തി കാണിക്കാനുള്ള സന്ദര്‍ഭമാണു കൈവന്നിരിക്കുന്നത്.

ഇപ്പോള്‍ ബിജെപി. ഉയര്‍ത്തി പിടിക്കുന്ന പ്രധാന ആശയമായ ദേശീയതയുടെ നിഴലുപറ്റി തന്നെയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്കിനെയും അവര്‍ മുഖ്യ തിരഞ്ഞെടുപ്പ് ആയുധമാക്കാന്‍ സാധ്യത ഉള്ളത്.

യു പിയില്‍ മാത്രമല്ല പഞ്ചാബിലും ഉത്തരാഖണ്ഡിലും സര്‍ജിക്കല്‍ സ്‌ട്രൈക്കും അതിലൂടെ ഉയര്‍ത്തിപ്പിടിക്കുന്ന ദേശസ്‌നേഹവും തെരഞ്ഞെടുപ്പില്‍ സഹായകമാകുമെന്നാണു ബിജെപി കരുതുന്നത്.

പാകിസ്താന് ഇന്ത്യന്‍ സൈന്യം നല്‍കിയ തിരിച്ചടിയെ ഒരിക്കലും രാഷ്ട്രീയവത്കരിക്കില്ല എങ്കിലും ഇത് മോദിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണെന്ന് അമിത് ഷാ പറഞ്ഞിരുന്നു. തീവ്രവാദത്തോടുള്ള മോദിയുടെ അസഹിഷ്ണുതയാണ് സൈനിക നടപടി എന്നും ഇതു ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറയുക ഉണ്ടായി. സൈനികരുടെ വിജയം ആഘോഷിക്കേണ്ടതാണെന്ന നിലപാടാണ് അമിത് ഷായ്ക്ക്. ഇതെല്ലം വ്യക്തമായ സൂചനകളാണ് തന്നു കൊണ്ടിരിക്കുന്നത്.

1999ല്‍ കാര്‍ഗില്‍ യുദ്ധത്തിന് ശേഷം നടന്ന സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍ യുദ്ധം വലിയ മാറ്റങ്ങളൊന്നും തിരഞ്ഞെടുപ്പ് വിജയത്തില്‍ വഹിച്ചില്ലെന്നാണ് കാണാന്‍ സാധിക്കുക. എന്നാല്‍ അത് വാജ്‌പേയിയുടെ പ്രതിച്ഛായ വര്‍ധിപ്പിച്ചു. ഇതേ തന്ത്രമാവും ബിജെപിയും പരീക്ഷിക്കാന്‍ പോകുന്നത്.

കോഴിക്കോട് വെച്ച് നടന്ന ദേശീയ സമ്മേളനത്തില്‍ അദ്ദേഹത്തിന്റെ അഭിപ്രയങ്ങളും വാജ്‌പേയ് കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്നതാണ്. ആ കാലഘട്ടത്തിനു സമാനമായി പാര്‍ട്ടി നേതാക്കളല്ലാതെ മോദി പലപ്പോഴും വിവാദപരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്താറില്ല. പാകിസ്താനെതിരേ നയതന്ത്രപരമായ നീക്കമാണ് ഇന്ത്യ നടത്താന്‍ പോകുന്നതെന്നും യുദ്ധം ചെയ്യേണ്ടത് ദാരിദ്ര്യത്തോടാണെന്നുമൊക്കെയാണ് പറഞ്ഞത്. എന്നാല്‍ മറ്റൊരു സഹചര്യത്തില്‍ ഇതിനെ സംബന്ധിച്ചുള്ള അഭിപ്രായവും അദ്ദേഹം രേഖപെടുത്തിയേക്കാം. അത്തരത്തിലുള്ള ഒരു ദ്വന്ദവീക്ഷണമാണ് മോദി പ്രചരിപ്പിക്കുന്നതും. 

ശക്തനായ ഒരു രാഷ്ട്രീയ എതിരാളിയുടെ അഭാവവും മോദി പ്രഭാവത്തിനു മോടി കൂടിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി പോലും മോദിയുടെ തീരുമാനങ്ങളെ പ്രശംസിച്ചിരുന്നു.

ഇതിനു മുന്‍പും സര്‍ജിക്കല്‍  സ്‌ട്രൈക്കുകള്‍ ഉണ്ടായിട്ടുണ്ട് എന്നാല്‍ അവയൊന്നും തിരഞ്ഞെടുപ്പ് ആയുധമാക്കാനൊ ഭരണനേട്ടമായി ഉയര്‍ത്തി കാട്ടാനോ ആരും തയ്യാറായിരുന്നില്ല.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പു കാലയളവില്‍ ഉണ്ടായതുപോലൊരു പ്രചാരണം നല്‍കുകയാണെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വിജയസാധ്യതകള്‍ നിലനില്‍ക്കുന്നുണ്ടെന്നു തന്നെ വേണം കരുതാന്‍.

വിശദമായി വായനയ്ക്ക്; https://goo.gl/n1fO0Y

This post was last modified on October 10, 2016 4:34 pm