X

മഹാശ്വേത ദേവി; ട്വീറ്റില്‍ പിഴച്ച് സുഷമ സ്വരാജ്

അബദ്ധം ആര്‍ക്കും പറ്റും. പക്ഷേ അത് ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കായാലോ? സോഷ്യല്‍ മീഡിയയുടെ പുതിയ കാലത്ത് അത് ട്രോള്‍ പെരുമഴയാവും. 

ഇന്നലെ അന്തരിച്ച പ്രശസ്ത ബംഗാളി സാഹിത്യകാരി മഹാശ്വേത ദേവിക്ക് അന്തിമോപചാരമര്‍പ്പിച്ചപ്പോള്‍  വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനും പറ്റി ഒരു ഭീമന്‍ അബദ്ധം.  

ട്വീറ്റില്‍ തന്‍റെ ജീവിതത്തെ കാര്യമായി സ്വാധീനിച്ച മഹാശ്വേത ദേവിയുടെ പ്രധാന കൃതികളായി സുഷമ സ്വരാജ് പരാമര്‍ശിച്ചത് പ്രഥം പ്രതിശ്രുതിയും ബാകുല്‍ കഥയും. യഥാര്‍ഥത്തില്‍ ഇത് എഴുതിയത് മറ്റൊരു ബംഗാളി സാഹിത്യകാരിയായ ആശാപൂര്‍ണ ദേവിയാണ്. 

അക്കിടി തിരിച്ചറിഞ്ഞ മന്ത്രി തന്‍റെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് മാനം രക്ഷിക്കുകയായിരുന്നു. 

http://goo.gl/JPnalH