ലണ്ടനില്‍ 27 നില അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടായ അഗ്നിബാധയില്‍ 6 പേര് കൊല്ലപ്പെട്ടതായി വിവരം. മരണവിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സുരക്ഷവിഭാഗത്തിന്റെ പക്കല്‍ നിന്നു തന്നെയാണ് താമസക്കാരില്‍ ചിലര്‍ക്ക് ജീവഹാനിയുണ്ടായിട്ടുണ്ടന്നെ വിവരം പുറത്തു വരുന്നത്. പലരും ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍
പറയുന്നു.ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടുത്തം.
പടിഞ്ഞാറന്‍ ലണ്ടനില്‍ ലാന്‍കസ്റ്റര്‍ വെസ്റ്റ് എസ്റ്റേറ്റിലെ ഗ്രെന്‍ഫെല്‍ ടവറിലാണ് തീപിടുത്തം ഉണ്ടായത്. ഇവിടെ 120 ഫഌറ്റുകള്‍ ഉണ്ട്. അപ്പാര്‍ട്ട്മെന്റിന്റെ രണ്ടാംനിലയില്‍ നിന്നാണു തീപടര്‍ന്നതെന്നു സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു.
This post was last modified on June 14, 2017 4:09 pm