X

ഇന്‍ഫോസിസ് ജീവനക്കാരിയെ കൊലപ്പെടുത്തിയ പ്രതി ജയിലില്‍ ജീവനൊടുക്കി

അഴിമുഖം പ്രതിനിധി

ചെന്നൈയിലെ ഇന്‍ഫോസിസ് ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയിലില്‍ ജീവനൊടുക്കി. പ്രണയം നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ ഇന്‍ഫോസിസ് ജീവനക്കാരിയായ സ്വാതിയെ വെട്ടിക്കൊലപ്പെടുത്തിയ രാംകുമാറാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് 4.30ഓടെ പുഴല്‍ ജയിലില്‍ രാംകുമാര്‍ വൈദ്യുത കമ്പി വായില്‍വച്ചു ഷോക്കടിപ്പിച്ചാണ് ആത്മഹത്യ ചെയ്തത്.

സംഭവത്തെക്കുറിച്ച് ജയില്‍ അധികൃതര്‍ പറയുന്നത് രാംകുമാര്‍ ഇലക്ട്രിക്ക് പോസ്റ്റില്‍ വലിഞ്ഞുകയറി വൈദ്യുത കമ്പി കടിക്കുകയായിരുന്നു. ഇത് സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടയുടന്‍ രാംകുമാറിനെ വൈദ്യുത കമ്പിയുമായി വേര്‍പ്പെടുത്തുകയും തുടര്‍ന്ന്  റോയല്‍പ്പേട്ട്  സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. രാംകുമാറിന്റെ വായിലും നെഞ്ചിലും ഷോക്കേറ്റതിന്റെ പരിക്കുണ്ട്. സംഭവത്തില്‍ ജയില്‍ അധികൃതര്‍ നിയമപ്രകാരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ജൂണ്‍ 24ന് രാവിലെയാണ് രാംകുമാര്‍ സ്വാതിയെ വെട്ടിക്കൊലപ്പെടുത്തുന്നത്. ഇന്‍ഫോസിസിലേക്ക് ജോലിക്കു പോകുന്നതിനായി സ്വാതി നുങ്കംപാക്കം സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു കൊലപാതകം. 

ആശുപത്രി റിപ്പോര്‍ട്ട്

 

 

This post was last modified on September 19, 2016 12:20 pm

Related Post
Leave a Comment