തമിഴ്‌നാട്ടില്‍ ജല്ലിക്കട്ട് നിരോധിച്ച സുപ്രീംകോടതി ഉത്തരവിനെതിരായ പ്രതിഷേധം മൂന്നാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ ഉത്തരവിനെ മറികടക്കാന്‍ ഓര്‍ഡിനന്‍സോ എക്‌സിക്യൂട്ടീവ് ഓഡറോ കൊണ്ടുവരാനുള്ള നീക്കത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍. ഓഡിനന്‍സിന്‌റെ കരട് കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്ന് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം പറഞ്ഞു. മറീന ബീച്ചിലെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പനീര്‍സെല്‍വം ആവശ്യപ്പെട്ടു.
ജല്ലിക്കെട്ടിന്‌റെ സാംസ്‌കാരിക പ്രാധാന്യം അംഗീകരിക്കുന്നുണ്ടെങ്കിലും കോടതി വിഷയമായതിനാല്‍ കേന്ദ്രസര്‍ക്കാരിന് ഇടപെടാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഡല്‍ഹിയില്‍ നിയമവിദഗ്ധരുമായി പനീര്‍സെല്‍വം ചര്‍ച്ച നടത്തി. അതേസമയം ജല്ലിക്കെട്ട് നിരോധനം നീക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കാതെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. ചലച്ചിത്ര താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ നിരോധനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്.
This post was last modified on January 20, 2017 11:21 am
Leave a Comment