ജൂണ്‍ 2 നു ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ ഒരുങ്ങുന്നതിനിടയിലായിരുന്നു ടീം ഇന്ത്യയ്ക്ക് സച്ചിന്റെ ക്ഷണം വരുന്നത്. തന്റെ ആത്മകഥാപരമായ സിനിമ സച്ചിന്; എ ബില്യണ്‍ ഡ്രീംസിന്റെ സ്പെഷല്‍ പ്രീമിയര്‍ ഷോ കാണാനായിരുന്നു ടീം അംഗങ്ങളെ സച്ചിന് ക്ഷണിച്ചത്. മുംബൈയിലെ വെര്‍സോവയിലെ തിയേറ്ററിലാണു ക്രിക്കറ്റ് താരങ്ങള്‍ക്കായി സ്പെഷല്‍ സ്ക്രീനിംഗ് ഒരുക്കിയത്. ക്യാപ്റ്റന്‍ കോഹ്ലിയുടെ കാമുകിയും ബോളിവുഡ് താരവുമായ അനുഷ്ക ശര്‍മ, സച്ചിന്റെ ഭാര്യ അഞ്ജലി, സഹോദരന് അജിത് ടെന്‍ഡുല്‍ക്കര്‍ എന്നിവരും ടീം അംഗങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. കോച്ച് അനില്‍ കുംബ്ലെ ലണ്ടനില്‍ ആയതിനാല്‍ സിനിമ കാണാന്‍ ഇല്ലായിരുന്നു.
റിലീസ് ചെയ്യുന്നതിനു മുന്നേ ഇന്ത്യയിലാകമാനം ചര്‍ച്ചയായി കഴിഞ്ഞ സച്ചിന്; എ ബില്യണ്‍ ഡ്രീംസ് കണ്ട കഴിഞ്ഞ് തങ്ങളുടെ അനുഭവം ടീം അംഗങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. അഭിനന്ദനം പാജി. സിനിമ കണ്ട് രോമാഞ്ചം വന്നു. താങ്കള്‍ എന്നുമെന്റെ പ്രചോദനമായിരുന്നു. ഈ സിനിമ തീര്‍ച്ചയായും ലക്ഷണക്കിനുപേര്ക്ക് പ്രചോദനമാകും; ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു. സച്ചിന്; എ ബില്യണ്‍ ഡ്രീംസ് കണ്ടു. ശരിക്കും ആശ്ചര്യപ്പെടുത്തി; ശിഖാര്‍ ധവാന്റെ കമന്റ്. മകനുമൊത്തായിരുന്നു ധവാന് എത്തിയത്. ഇന്നത്തെ ദിവസം വിവരിക്കാനാത്തവണ്ണമുള്ള ഓര്‍മകളാണ് നല്‍കിയതെന്നായിരുന്നു ഭുവനേശ്വര്‍ കുമാര്‍ കുറിച്ചത്. മഹാനായ ഒരു മനുഷ്യനെക്കുറിച്ചുള്ള മഹത്തായ സിനിമ എന്നും ഭുവി സച്ചിന്റെ സിനിമയെ വിശേഷിപ്പിച്ചു. നന്ദി സച്ചിന് സാര്‍, ഓരോ ഇന്ത്യക്കാരനും പ്രചോദനമാകുന്നതിന് എന്നായിരുന്നു വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ തന്റെ സന്തോഷം പങ്കുവച്ചത്.
സച്ചിന്; എ ബില്യണ്‍ ഡ്രീസ് നാളെയാണ് റിലീസ് ചെയ്യുന്നത്. നാളെ ഇന്ത്യ ന്യൂസിലാന്‍ഡുമായി പരിശീലന മത്സരം കളിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേയാണ്. എന്തായാലും വലിയൊരു ടൂര്‍ണമെന്റിനായി പോകുന്നതിന് തൊട്ടുമുമ്പ് സച്ചിന്റെ സിനിമ കാണാന്‍ കഴിഞ്ഞത് ടീം ഇന്ത്യയെ വലിയതോതില്‍ ആവേശത്തില്‍ ആക്കിയിട്ടുണ്ടെന്നാണ് ടീമിനോട് അടുത്തവൃത്തങ്ങള്‍ പറയുന്നത്.