X

ടോംസ് കോളേജില്‍ ഇന്ന് വീണ്ടും സാങ്കേതിക സര്‍വകലാശാല അധികൃതരുടെ പരിശോധന

വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍വകലാശാല അധികൃതര്‍ കോളേജ് മാനേജ്‌മെന്റിന്റെയും മൊഴിയെടുക്കും

മറ്റക്കര ടോംസ് കോളേജില്‍ സാങ്കേതിക സര്‍വകലാശാല അധികൃതര്‍ ഇന്ന് വീണ്ടും പരിശോധന നടത്തും. വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കള്‍ എന്നിവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്ന സര്‍വകലാശാല അധികൃതര്‍ കോളേജ് മാനേജ്‌മെന്റിന്റെയും മൊഴിയെടുക്കും.

രാവിലെ പത്തരയോടെ സര്‍വകലാശാല എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ജോയിന്റ് ഡയറക്ടര്‍ എന്നിവരടങ്ങുന്ന സംഘമെത്തിയാണ് പരിശോധനകള്‍ നടത്തുക. ആദ്യ പരിശോധനയില്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്ന് ശുപാര്‍ശയുണ്ടായിരുന്നു. കോളേജിന് മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്നും കോളേജിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചെന്നും സര്‍വകലാശാല വിസി, രജിസ്ട്രാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള സംഘം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്.

ഇന്നത്തെ പരിശോധനയ്ക്ക് ശേഷം സമര്‍പ്പിക്കപ്പെടുന്ന റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം. കോളേജ് ചെയര്‍മാന്‍ മോശമായി പെരുമാറുന്നുവെന്നും വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കോളേജിനെതിരെ അന്വേഷണം തുടങ്ങിയത്.

Related Post
Leave a Comment