X

നിങ്ങളുടെ പത്തുവർഷം; സാമൂഹ്യമാധ്യമങ്ങളിലെ പുതിയ ചലഞ്ചിന് പിന്നിൽ?

ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് ഉപയോഗിച്ച് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം ഇതിൽ തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ദരുടെ പ്രതികരണം.

പത്തുവർഷത്തിനിടയിലെ നിങ്ങളുടെ മാറ്റം. ഇതാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചലഞ്ച്. 2009ലെയും 2019ലെയും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക എന്നതാണ് ഈ പരിപാടി. ഒരോവ്യക്തിക്കും പത്തുവർഷത്തിനിടെ വന മാറ്റം വ്യക്തമാവുമെന്നതും ഇതിനെകുറിച്ച് ചർച്ചചെയതും പരസ്പരം കളിയാക്കിയും #10YEARCHALLENGE. ഫേസ്ബുക്കിലടക്കം വൻ സ്വീകാര്യതയാണ് ചലഞ്ചിന് ലഭിച്ചതെന്നതും ശ്രദ്ധേയമാണ്.

എന്നാൽ, ചാലഞ്ച് അത്ര സിംപിളെല്ലാണ് ഈ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് ഉപയോഗിച്ച് ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം ഇതിൽ തള്ളിക്കളയാനാവില്ലെന്നാണ് പ്രമുഖ ടെക് എഴുത്തുകാരി കെറ്റ് ഒനീല്‍ പറയുന്നത്. പുതിയ ഫേസ് റെക്കഗനെഷന്‍ അല്‍ഗോരിതത്തിന് രൂപം നല്‍കാനുള്ള അടവാണെന്നും ഇവര്‍ ട്വീറ്റിൽ പറയുന്നു. ഒരു പ്രത്യേക ഇടവേളയിൽ വ്യക്തിക്ക് വന്ന രൂപമാറ്റം എത് തരത്തിലാണ് ഉണ്ടായിട്ടുള്ളത്. ഇനിയുള്ള കാലത്ത് രുപമാറ്റത്തിൽ വരാനുള്ള സാധ്യത എന്നി പരിശോധിച്ച് വ്യക്തികളെ കൃത്യമായി പഠിക്കാനുള്ള ശ്രമം ആയിരിക്കാം ഇതിന് പിന്നിലെന്നും ഇവര്‍ അവകാശപ്പെടുന്നു. ഇതില്‍ സത്യമില്ലാതില്ലെന്ന് കെറ്റ് ദ വയര്‍ഡില്‍ എഴുതിയ ലേഖനത്തിലും അവകാശപ്പെട്ടു.

എന്നാൽ പൗരൻമാരുടെ ബയോ മെട്രിക്ക് വിവരങ്ങൾ ഉൾപ്പെടെ ആധാർ പോലുള്ള സംവിധാനങ്ങളിൽ ശേഖരിച്ചിട്ടുണ്ട്. ഇത് പൗരൻമാരെ തിരിച്ചറിയാനുള്ള അടയാളമായി ഇന്ത്യയിൽ ഉൾപ്പെടെ വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ ഫേസ്ബുക്ക് പോലുള്ള സാമുഹിക മാധ്യമങ്ങള്‍ക്ക് ഇതിന്റെ ആവശ്യകത എന്താണെന്ന് വ്യക്തമല്ലെന്നും അവർ പറയുന്നു.

ഫേസ്ബുക്കിൽ പഴയ ഫോട്ടോകൾ ഓർമിപ്പിക്കുന്ന ഫീച്ചറിന്റെ ഭാഗമായാണ് ചാലഞ്ച് ഉയർന്ന് വന്നതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇത് പിന്നീട് ഇന്‍സ്റ്റഗ്രാം, ട്വിറ്റർ എന്നിവയിലേക്കും വ്യാപിക്കുകയായിരുന്നു. ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾ ഉൾപ്പെടെ
തമാശയായും ഗൗരവമായും ഈ ചലഞ്ച് ഏറ്റെടുത്തതോടെ ഇത് വ്യാപകമായി സ്വീകാര്യം ലഭിക്കുകയും ചെയ്യുകയായിരുന്നു.

This post was last modified on January 16, 2019 5:25 pm