X

ആമസോണിന് പറ്റിയ അമളി, 13000 ഡോളറിന്റെ ക്യാമറ 94 ഡോളറിന് അബദ്ധത്തില്‍ വിറ്റ് പ്രൈം ഡേ

ഓഡറുകള്‍ നല്‍കിയതനുസരിച്ച് ആമസോണ്‍ 94 ഡോളറിന് ക്യാമറകള്‍ ആളുകള്‍ക്ക് അയച്ച് കൊടുക്കുകയായിരുന്നു.

ആമസോൺ പ്രൈം ഡേ അവസാനിച്ചെങ്കിലും അതിന്റെോ അലയൊലികള്‍ കെട്ടടങ്ങിയിട്ടില്ല. ചിലർക്ക് ലോട്ടറി അടിച്ചപോലെ ഉൽപ്പന്നങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞു. അതില്‍തന്നെ ചിലര്‍ അതിഭാഗ്യവാന്മാരാണ്. 13,000 ഡോളർ (ഏകദേശം 9 ലക്ഷം രൂപ) വിലയുള്ള പ്രീമിയം ക്യാമറ ഗിയർ വെറും 94.50 ഡോളറിന്(ഏകദേശം 6,500 രൂപ) ലഭിച്ചവരാണ് അവര്‍. ആമസോണ്‍ സോണിയുമായി ചേര്‍ന്ന് ചില ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ആളുകളാണ് സോണിയുടെ ഉൽപ്പന്നങ്ങള്‍ അന്വേഷിച്ച് ആമസോണിലെത്തിയത്.

സോണിയുടെ ആൽഫ എ 6000, 16 എം.എം ലെൻസ് ബണ്ടിലാണ് 94.50 ഡോളറിന് അമേരിക്കന്‍ ഉപയോക്താക്കള്‍ കരസ്ഥമാക്കിയത്. ഈ കാമറയുടെ ബോഡിമാത്രം ഇന്ത്യയില്‍34,990 രൂപയ്ക്കാണ് ആമസോണ്‍ വില്ക്കുന്നത്. ഏറ്റവും കുറഞ്ഞ വിലയില്‍ ക്യാമറ ലഭിച്ചതിന്റെ ആഹ്ലാദം സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവക്കാന്‍ തുടങ്ങിയതോടെയാണ് വാർത്ത പരന്നത്.

ആമസോണിന് അമളി പറ്റിയതാണെന്നും ഡീല്‍ ഉടന്‍തന്നെ റദ്ദ് ചെയ്യപ്പെടുമെന്നും ചിലര്‍ കരുതി. എന്നാല്‍ അത് തേർഡ് പാർട്ടി സെല്ലർമാരാണ് വിൽപ്പനയ്ക്ക് എത്തിച്ചത് എന്നതാണ് ഏറ്റവും രസകരം. യഥാർത്ഥത്തിൽ ആമസോണ്‍ ഉത്പന്നങ്ങള്‍ കയറ്റി അയച്ചു തുടങ്ങിയെന്നാണ് ചില ഉപയോക്താക്കൾ പറയുന്നത്. 65,000 ഡോളര്‍ വിലയുള്ള കാനോണ്‍ ലെൻസുകൾ വെറും 500 ഡോളറിന് ലഭിച്ചതായി വെളിപ്പെടുത്തുന്നവരും ഉണ്ട്. അതേസമയം, ഈ ഓഫര്‍ പെരുമഴയെ കുറിച്ച് കേട്ടറിഞ്ഞ് സൈറ്റിലെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞെന്നറിഞ്ഞു നിരാശരായി പോവേണ്ടി വന്ന ഹതഭാഗ്യരും ഉണ്ട്.

 

ആറു മാസം പോലും ഓടില്ല എന്ന് വിധി എഴുതി; ‘അടുക്കളയില്‍ നിന്നും പിടിച്ചു കൊണ്ടുവന്ന കുട്ടികളെ’ വെച്ച് നിരത്തിലിറങ്ങിയ തൃശൂരിലെ വനിത ബസ്സിന് 20 വയസ്

This post was last modified on July 20, 2019 9:22 am

Related Post
Leave a Comment