X

കാമറ കരുത്തും അത്യുഗ്രൻ ഡിസ്‌പ്ലേയുമായി കൂൾപാഡ് പ്ലേ 7

ഫിംഗർപ്രിൻറ് സ്കാനറിൽ വെറും 0.2 സെക്കൻഡ് കൊണ്ട് അൺലോക്ക് ചെയ്യാനുള്ള സംവിധാനം ഫോണിലുണ്ട്

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ കൂൾപാഡിൻറെ ഏറ്റവും പുതിയ മോഡലായ കൂൾ പ്ലേ 7 ഉടൻ വിപണിയിലെത്തും. അത്യുഗ്രൻ കാമറാ ശേഷിയും ഡിസ്‌പ്ലേ കരുത്തും ഉൾക്കൊള്ളിച്ചാണ് പുതിയ മോഡലിൻറെ വരവ്. കൂൾപാഡ് 6നെ അപേക്ഷിച്ച് നിരവധി മാറ്റങ്ങൾ പുതിയ മോഡലിലുണ്ട്. സോഫ്റ്റ്-വെയർ, മെമ്മറി പ്രോസസ്സർ എന്നിവയിൽ മികവ് പുലർത്തുന്ന മോഡലാകും കൂൾ 7.

ശ്രേണിയിലെ ട്രൻഡ് അനുസരിച്ച് മുന്നിലും പിന്നിലും ഇരട്ട കാമറയാണ് കൂൾ 7 നിലുള്ളത്. തിൻ ബേസിൽ ഡിസൈൻ ഫോണിൻറെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്. മീഡിയാടെക്ക് പ്രോസസ്സറാണ് ഫോണിലുള്ളത്. മെറ്റൽ ഫ്രെയിമും, പിന്നിലായി ഗ്രാസ്സ് ഫിനിഷിംഗുമുണ്ട്. അർട്ടിഫിഷ്യൽ ഇൻറലിജൻസിൻറെ സഹായം പരമാവധി ഉപയോഗിച്ചുള്ള മോഡലാണ് കൂൾ 7 എന്നാണ് ആഗോള ടെക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഫിംഗർപ്രിൻറ് സ്കാനറിൽ വെറും 0.2 സെക്കൻഡ് കൊണ്ട് അൺലോക്ക് ചെയ്യാനുള്ള സംവിധാനം ഫോണിലുണ്ട്. ശ്രേണിയിലെ മറ്റ് ഫോണുകളിലൊന്നും ഇത്ര വേഗതയുള്ള ഫിംഗർപ്രിൻഡ് സ്കാനറില്ല എന്നാണ് അവകാശപ്പെടുന്നത്. ആഗോള തലത്തിൽ ജൂലൈ 30ന് ഫോണിനെ അവതരിപ്പിക്കാനാണ് കമ്പനി തയ്യാറെടുക്കുന്നത്. ഇന്ത്യൻ വിപണികളിൽ എന്നുമുതൽ ഫോൺ ലഭ്യമായിത്തുടങ്ങും എന്നകാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഏതായാലും മൂന്നു മാസത്തിനുള്ളിൽ പ്രതീക്ഷിക്കാം.


കൂൾ 7 സവിശേഷതകൾ

  • 5.85 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേ
  • ആസ്പെക്ട് റേഷ്യോ – 19:9
  • റെസലൂഷൻ – 720X1440 പിക്സൽ
  • റാം – 4 ജി.ബി
  • ഇൻറേണൽ മെമ്മറി – 64 ജി.ബി
  • കാമറ (പിന്നിൽ) – 13 മെഗാപിക്സൽ
  • കാമറ (മുന്നിൽ) – 8 മെഗാപിക്സൽ സെൽഫി കാമറ
  • ബാറ്ററി ശേഷി – 2800 മില്ലി ആംപെയർ

 

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on July 28, 2018 12:49 pm