X

സ്മാര്‍ട്ട് ഫോണിനെ ഹോം സെക്യൂരിറ്റി സിസ്റ്റമാക്കി എഡ്വേര്‍ഡ് സ്‌നോഡന്‍

ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് എല്ലാ തരത്തിലുള്ള ഹാക്കിംഗ്, വിവരം ചോര്‍ത്തല്‍, നുഴഞ്ഞുകയറല്‍, രഹസ്യനിരീക്ഷണം - ഇതില്‍ നിന്നെല്ലാം സംരക്ഷണം നല്‍കുന്ന സെന്‍സറിംഗ് സംവിധാനമാണ് വികസിപ്പിച്ചിരിക്കുന്നത്.

സ്മാര്‍ട് ഫോണിനെ ഹോം സെക്യൂരിറ്റി സിസ്റ്റമാക്കി മാറ്റിയിരിക്കുകാണ് ലോകത്തെ അറിയപ്പെടുന്ന പൗരാവകാശപ്രവര്‍ത്തകനും ചാരനീരിക്ഷണങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കുമെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്നയാളുമായ എഡ്വേര്‍ഡ് സ്‌നോഡന്‍. വളരെ ചിലവ് കുറഞ്ഞ സുരക്ഷാ സംവിധാമാണ് മൊബൈല്‍ ഉപയോഗിച്ച് സ്‌നോഡന്‍ തയ്യാറാക്കിയിരിക്കുന്നത്. ഫ്രീഡം ഓഫ് ദ പ്രസ് ഫൗണ്ടേഷന്‍ പ്രസിഡന്റായ സ്‌നോഡന്‍ വെള്ളിയാഴ്ചയാണ് ഹാവന്‍ എന്ന ആപ്പ് പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിച്ച് എല്ലാ തരത്തിലുള്ള ഹാക്കിംഗ്, വിവരം ചോര്‍ത്തല്‍, നുഴഞ്ഞുകയറല്‍, രഹസ്യനിരീക്ഷണം – ഇതില്‍ നിന്നെല്ലാം സംരക്ഷണം നല്‍കുന്ന സെന്‍സറിംഗ് സംവിധാനമാണ് വികസിപ്പിച്ചിരിക്കുന്നത്.

ഹാവന്റെ ബീറ്റ വേര്‍ഷന്റെ പരീക്ഷണം വിജയകരമായിരുന്നു. ലാപ്‌ടോപ്പിലോ ഡെസ്‌ക് ടോപ്പുകളിലോ ഉള്ള കടന്നുകയറ്റങ്ങള്‍ ഇത് സെന്‍സര്‍ ചെയ്ത് നമ്മളെ അറിയിക്കും. ശബ്ദം, വെളിച്ചം, നീക്കങ്ങള്‍ തുടങ്ങിയവ സെന്‍സര്‍ നിരീക്ഷിക്കും. ഫോണിന്റെ ക്യാമറയും മൈക്കും ആക്‌സിലറോമീറ്ററുകളും അത് ഉപയോഗിക്കും. ഈ വര്‍ഷം ആദ്യം മിക്ക ലീ എന്ന ടെക്‌നോളജിസ്റ്റാണ് സ്‌നോഡന് ഈ ആശയം നല്‍കിയത്. സൈബര്‍ ആക്രണമങ്ങളെ ചെറുക്കാന്‍ ഇത് സഹായിക്കും. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രാധാന്യം. മുന്‍ എന്‍എസ്എ (നാഷണല്‍ സെക്യൂരിറ്റി എജന്‍സി) ഉദ്യോഗസ്ഥനായ സ്നോഡന്‍ അമേരിക്ക മറ്റ് രാജ്യങ്ങില്‍ നടത്തുന്ന നുഴഞ്ഞുകയറ്റ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തി പുറത്തുവിട്ടതിനെ തുടര്‍ന്നാണ് വേട്ടയാടപ്പെട്ടതും 2013 മുതല്‍ റഷ്യയില്‍ അഭയം തേടിയതും.

This post was last modified on December 24, 2017 10:53 am