X

പുത്തൻ ആൻഡ്രോയിഡ് കരുത്തിൽ മോട്ടോ വൺ പവർ

ഈ വർഷം തന്നെ ഫോൺ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്

ആൻഡ്രോയിഡിൻറെ ഏറ്റവും പുതിയ വേർഷനായ 9.0 പൈ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന മോട്ടോറോളയുടെ വൺ പവർ സ്മാർട്ട്ഫോൺ വിപണിയിലെത്തുന്നു. 8.0 ഓറിയോ ഓ.എസ്സ് അധിഷ്ഠിതമായി സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയ മോഡലിനെ പുതിയ ഓ.എസ്സിൽ ഉൾപ്പെടുത്തിയാണ് ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള ഇപ്പോൾ പുറത്തിറക്കുന്നത്. ഈ വർഷം തന്നെ ഫോൺ പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

കൃത്യമായ സോഫ്റ്റ് വെയർ അപ്ഡേറ്റ് നൽകാനായി ഗൂഗിളിൻറെ ആൻഡ്രോയിഡ് വണ്ണുമായി ചേർന്നു പ്രവർത്തിക്കുന്നുണ്ട്. മോട്ടോ പ്രേമികൾക്ക് തികച്ചും ബഡ്ജറ്റിൽ ഉൾക്കൊള്ളുന്ന രീതിയിലായിരിക്കും മോട്ടോ വൺ 9.0 യുടെ നിർമാണം. 5,000 മില്ലി ആംപയറിൻറെ ബാറ്ററിയാണ് ഫോണിൻറെ മറ്റൊരു പ്രത്യേകത. ആറു മണിക്കൂർ ഉപയോഗത്തിന് വെറും 15 മിനിറ്റ് ചാർജ് ചെയ്താൽ മതി.

മോട്ടോ വൺ സവിശേഷതകൾ

6.2 ഇഞ്ച് ഫുൾ എച്ച്.ഡി ഡിസ്പ്ലേയാണ് ഇരട്ട സിം മോഡലായ മോട്ടോറോള വണ്ണിലുള്ളത്. 19:9 ആണ് ആസ്പെക്ട് റേഷ്യോ. ഓക്ടാകോർ സ്നാപ്ഡ്രാഗൺ 636 ചിപ്പ്സെറ്റും 4 ജി.ബി റാമും ഫോണിന് കരുത്തു പകരുന്നു. 16 മെഗാപിക്സലിൻറെയും 5 മെഗാപിക്സലിൻറെയും ഇരട്ട കാമറകളാണ് പിന്നിലുള്ളത്. ഇതിൽ 4 കെ വീഡിയോ റെക്കോർഡിംഗ് സാധ്യമാണ്. സെൽഫിക്കായി 12 മെഗാപിക്സലിൻറെ മുൻ കാമറയുമുണ്ട്.

64 ജി.ബിയാണ് ഇൻറേണൽ കരുത്ത്. മൈക്രോ എസ്.ഡി കാർഡുപയോഗിച്ച് 256 ജി.ബി വരെ മെമ്മറി ശേഷി ഉയർത്താനാകും. 4 ജി എൽ.റ്റി.ഇ, വൈഫൈ, ബ്ലൂടൂത്ത് 5.0, ജി.പി.എസ് ഉൾപ്പടെയുള്ള കണക്ടീവിറ്റി സംവിധാനങ്ങൾ ഫോണിലുണ്ട്. ഇതിനെല്ലാം പുറമേ 5,000 മില്ലി ആംപയറിൻറെ കരുത്തൻ ബാറ്ററിയും ഫോണിൻറെ പ്രത്യേകതയാണ്. 15 മിനിറ്റ് ബാറ്ററി ചാർജ് ചെയ്താൽ ആറു മണിക്കൂർ വരെ ഉപയോഗിക്കാനാകും.

വില

15,999 രൂപ

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts