X

നോക്കിയയുടെ പുതിയ മൂന്ന് ബഡ്ജറ്റ് ഫോണുകൾ

നോക്കിയയുടെ പുതിയ മൂന്ന് ബഡ്ജറ്റ് സ്മാർട്ട്ഫോൺ മോഡലുകളായ നോക്കിയ 2.1, 3.1, 5.1 എന്നീ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ചു

നോക്കിയയുടെ പുതിയ മൂന്ന് ബഡ്ജറ്റ് സ്മാർട്ട്ഫോൺ മോഡലുകളായ നോക്കിയ 2.1, 3.1, 5.1 എന്നീ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിച്ചു. 3.1, 5.1 എന്നീ മോഡലുകൾക്ക് 18:9 ആണ് ഡിസ്പ്ലെ ആസ്പെക്ട് റേഷ്യോ. സ്റ്റോക്ക് ആൻഡ്രോയിഡ് എക്സ്പീരിയൻസിനും വേഗതയുള്ള അപ്ഡേഷനുമായി ആൻഡ്രോയിഡ് വൺ സംവിധാനവും ഈ രണ്ട് മോഡലുകളിലുണ്ട്. നോക്കിയ 2.1 മോഡലിന് 16:9 ശേഷിയുള്ള പാനലാണ് ഉപയോഗിച്ചിട്ടുള്ളത്.

ആൻഡ്രോയിഡ് 8.1 ഓറിയോ ഓ.എസ്സിലാണ് ഫോൺ പ്രവർത്തിക്കുന്നത്. മുൻ മോഡലുകളെ അപേക്ഷിച്ച് വേഗതയ്ക്കായി പ്രോസസ്സറിൽ കരുത്ത് വർദ്ധിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് മികച്ച ഡിസ്പ്ലേ ശേഷിയും കരുത്തുമുള്ള മോഡലുകളാണ് 2.1, 3.1, 5.1 എന്നിവ. നീല, കറുപ്പ്, വെള്ള എന്നീ നിറഭേദങ്ങളിൽ മോഡലുകൾ ലഭിക്കും. മെറ്റാലിക്ക് ഫിനിഷിംഗാണെന്ന പ്രത്യേകതയുമുണ്ട്. നോക്കിയയുടെ ഓൺലൈൻ സ്റ്റോറിലൂടെയും, പേ-ടിഎം മാളിലൂടെയും തിരഞ്ഞെടുത്ത റിട്ടെയ്ലർമാർ വഴിയും ഫോൺ വാങ്ങാം.

സവിശേഷതകൾ

നോക്കിയ 2.1 ആൻഡ്രോയിഡ് ഓറിയോ ഗോ എഡിഷൻ ഓ.എസ്സിലാണ് പ്രവർത്തിക്കുന്നത്. 5.5 ഇഞ്ച് ഡിസ്പ്ലേ 720X1280 റെസലൂഷൻ വാഗ്ദാനം നൽകുന്നു. 16:9 ആണ് ആസ്പെക്ട് റേഷ്യോ. ക്വാൽകോം സ്നാപ്ഡ്രാഗൺ ചിപ്പ്സെറ്റും 1 ജി.ബി റാമും ഈ മോഡലിലുണ്ട്. 4000 മില്ലി ആംപെയർ ബാറ്ററി മികച്ച ബാക്കപ്പ് വാഗ്ദാനം നൽകുന്നു. പിന്നിൽ 8 മെഗാപിക്സൽ കാമറയും മുന്നിൽ 5 മെഗാപിക്സൽ സെൽഫി കാമറയുമുണ്ട്. 8 ജി.ബിയാണ് ഇൻറേണൽ മെമ്മറി. എക്സ്റ്റേണൽ കാർഡ് ഉപയോഗിച്ച് 128 ജി.ബി വരെ വർദ്ധിപ്പിക്കാനാകും.

നോക്കിയ 3.1 ഓറിയോ ഓ.എസ്സിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. 5.2 ഇഞ്ച് എച്ച്.ഡി ഡിസ്പ്ലേ 720X1440 പിക്സൽ റെസലൂഷൻ വാഗ്ദാനം നൽകുന്നു. 18:9 ആണ് ആസ്പെക്ട് റേഷ്യോ. ഡിസ്പ്ലേ കരുത്തിനായി കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനുമുണ്ട്. പിന്നിൽ 8 മെഗാപിക്സൽ കാമറയും മുന്നിൽ 8 മെഗാപിക്സൽ ഫിക്സഡ് ഫോക്കസ് കാമറയുമുണ്ട്.. കൂടാതെ 3 ജി.ബി റാമും 32 ജി.ബി ഇൻറേണൽ മെമ്മറിയും ഫോണിന് കരുത്തേകുന്നു.

ആൻഡ്രോയിഡ് ഓറിയോയുടെ വൺ വേർഷനാണ് നോക്കിയ 5.1ൽ ഉള്ളത്. 5.5 ഇഞ്ച് ഫുൾ എച്ച്.ഡി ഐ.പി.എസ് സ്ക്രൻ 1080X2160 പിക്സൽ റെസലൂഷൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവുമുണ്ട്. മീഡിയാടെക്ക് പ്ലോസസ്സറും 3 ജി.ബി റാമും ഫോണിന് കരുത്തേകുന്നു. 16 മെഗാപിക്സലാണ് പിൻ കാമറ. 8 മെഗാപിക്സലിൻറെ കരുത്തൻ മുൻ കാമറയുമുണ്ട്. മുൻ കാമറ ഫിക്സഡ് ഫോക്കസാണ്. 32 ജി.ബി ഇൻറേണൽ മെമ്മറിയും 3000 മില്ലിആംപെയർ ബാറ്ററിയും ഫോണിൻറെ മറ്റ് പ്രത്യേകതകളാണ്. കൂടാതെ നിരവധി കണക്ടിവിറ്റി സംവിധാനങ്ങൾ ഈ മൂന്ന് മോഡലുകളിലുമുണ്ട്.

വില

നോക്കിയ 2.1 – 6,999 രൂപ

നോക്കിയ 3.1 – 11,999 രൂപ

നോക്കിയ 5.1 – 14,999 രൂപ

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on August 14, 2018 6:44 am