X

‘സൂപ്പർ ഫുൾ സ്ക്രീൻ’ ഡിസ്‌പ്ലേയുമായി ഓപ്പോ എ3 എസ്

ശ്രേണിയിലെ മറ്റ് ഫോണുകളെ പോലെത്തന്നെ ഫ്ലാഷോടു കൂടിയ ഇരട്ട പിൻ കാമറയാണ് ഈ മോഡലിലുമുള്ളത്

കുറഞ്ഞ വിലയ്ക്ക് മികച്ച കരുത്തും ബാറ്ററി ശേഷിയുമുള്ള സ്മാര്‍ട്ട്‌ഫോൺ ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങുകയാണ് പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോൺ നിർമാതാക്കളായ ഓപ്പോ. ‘എ3 എസ്’ എന്നാണ് പുതിയ മോഡലിൻറെ പേര്. 2 ജി.ബി റാം (16 ജി.ബി ഇൻറേണൽ മെമ്മറി), 3 ജി.ബി റാം (32 ജി.ബി ഇൻറേണൽ മെമ്മറി) എന്നിങ്ങനെ രണ്ട് വേർഷനുകളിലായാകും ഫോൺ പുറത്തിറങ്ങുക. കരുത്ത് പകരാൻ സ്‌നാപ് ഡ്രാഗ
ഗൺ 450 എസ്.സി ചിപ്പ്‌സെറ്റുമുണ്ട്.

സെൽഫി കാമറയാണ് എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകത. ഓപ്പോയുടെ എ.ഐ ബ്യൂട്ടി ടെക്നോളജി 2.0 കരുത്തു പകരുന്ന കാമറയാണ് മുന്നിലുള്ളത്. ഇത് സെൽഫി പ്രേമികളെ ആകർഷിക്കുമെന്നുറപ്പ്. 19:9 ആണ് ഡിസ്‌പ്ലേയുടെ ആസ്പെക്ട് റേഷ്യോ. ഡിസ്‌പ്ലേ, ഐഫോണിൻറെ ലുക്ക് ആൻഡ് ഫീൽ നൽകുന്നു. ചൈനയിൽ ഏപ്രിൽ മാസം പുറത്തിറങ്ങിയ ഓപ്പോ എ3 എസിനെ ഉടനെ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം.

എ3 എസ് സവിശേഷതകൾ

ഡ്യുവൽ സിം മോഡലായ എ3 എസ് ആൻഡ്രോയിഡ് 8.1 ലോലിപ്പോപ്പ് ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ഠിതമായാണ് പ്രവർത്തിക്കുന്നത്. 6.2 ഇഞ്ച് എച്ച്.ഡി സൂപ്പർ ഫുൾ സ്ക്രീൻ ഡിസ്‌പ്ലേ 720×1520 പിക്സൽ റെസലൂഷൻ വാഗ്ദാനം നൽകുന്നു. 2 ജി.ബി, 3 ജി.ബി റാം വേർഷനുകളിൽ ഫോൺ ലഭ്യമാണ്. മെമ്മറി കാർഡ് ഉപയോഗിച്ച് 256 ജി.ബി വരെ ഇൻറേണൽ മെമ്മറി ഉയർത്താനാകും. 1.8 ജിഗാഹെർട്സ് ഓക്ടാകോർ പ്രോസസ്സറാണ് ഇരു മോഡലുകളിലും ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ശ്രേണിയിലെ മറ്റ് ഫോണുകളെ പോലെത്തന്നെ ഫ്ലാഷോടു കൂടിയ ഇരട്ട പിൻ കാമറയാണ് ഈ മോഡലിലുമുള്ളത്. 13 മെഗാപിക്സലിൻറെയും 2 മെഗാപിക്സലിൻറെയും കാമറകൾ പിന്നിലായുണ്ട്. സെൽഫി പ്രേമികൾക്കായി 8 മെഗാപിക്സലിൻറെ മുൻ കാമറയുമുണ്ട്. 4ജി വോൾട്ട്, വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്, മൈക്രോ യു.എസ്.ബി തുടങ്ങിയ കണക്ടീവീറ്റി ഓപ്ഷനുകൾ ഫോണിലുണ്ട്. 4230 മില്ലി ആംപെയർ കരുത്തൻ ബാറ്ററിയും ഫോണിൻറെ പ്രത്യേകതയാണ്. വില – 10,990 രൂപ.

 

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts