X

ഫൈവ് ജിയെ സൂക്ഷിക്കുക: ഗവേഷകരുടെ മുന്നറിയിപ്പ്

ബെര്‍ലിന്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, സൂറിച്ചിലെ ഇടിഎച്ച്, സിന്‍ടെഫ് ഡിജിറ്റല്‍ നോര്‍വേ എന്നിവയിലെ ഗവേഷകരാണ് ഫൈവ് ജി നെറ്റ് വര്‍ക്കുകള്‍ സ്വകാര്യതയെ എത്തരത്തില്‍ ബാധിക്കും എന്നത് സംബന്ധിച്ച തങ്ങളുടെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്.

ഫൈവ് ജി നെറ്റ് വര്‍ക്ക് സര്‍വീസുകള്‍ ലഭ്യമായി തുടങ്ങുന്നതിന് മുമ്പ് മുന്നറിയിപ്പുമായി ഗവേഷകര്‍. എയര്‍വേവ്‌സില്‍ തന്നെ വിവരം ചോര്‍ത്തലിനുള്ള സാധ്യതകളാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ബെര്‍ലിന്‍ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി, സൂറിച്ചിലെ ഇടിഎച്ച്, സിന്‍ടെഫ് ഡിജിറ്റല്‍ നോര്‍വേ എന്നിവയിലെ ഗവേഷകരാണ് ഫൈവ് ജി നെറ്റ് വര്‍ക്കുകള്‍ സ്വകാര്യതയെ എത്തരത്തില്‍ ബാധിക്കും എന്നത് സംബന്ധിച്ച തങ്ങളുടെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്.

വിളിച്ച കോളുകളുടെ എണ്ണം, അയച്ച മെസേജുകള്‍, തുടങ്ങി എല്ലാ വിവരങ്ങളും ഫൈവ് ജി എയര്‍വേവ്‌സില്‍ നിന്ന് വലിയ തോതില്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവിലെ ഫോര്‍ജി നെറ്റ് വര്‍ക്കിലുള്ള ഇത്തരം ഭീഷണികളെക്കുറിച്ച് ബോധ്യപ്പെട്ടതായും ഫൈവ് ജിക്കും ഇത് ബാധകമാണെന്നും ഗവേഷകര്‍ പറയുന്നു. ഫോണ്‍ ചോര്‍ത്തലുകളും വിവരം ചോര്‍ത്തലുകള്‍ കുറയ്ക്കാന്‍ ഫൈവ് ജി സഹായിക്കുമെന്ന വിലയിരുത്തലുകള്‍ക്ക് വിരുദ്ധമാണ് ഗവേഷകരുടെ കണ്ടെത്തലുകള്‍. 2019 അവസാനം ഇന്ത്യയില്‍ ഫൈവ് ജി സര്‍വീസുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായേക്കും.

This post was last modified on February 2, 2019 10:17 pm