X

REVIEW: വിശ്വസിക്കാമോ റിയൽമി 2 പ്രോയിനെ ?

റിയൽമിയെന്ന പേരു കേട്ടാൽ ചിലരെങ്കിലും നെറ്റി ചുളിക്കും. ഇത് ഏതോ ചാത്തൻ ഫോൺ എന്നാകും കൂടുതൽ പേരുടെയും പ്രതികരണം. എന്നാൽ ബഡ്ജറ്റ് ഫോണുകൾക്കായി പ്രമുഖ ചൈനീസ് ബ്രാൻഡായ ഓപ്പോ നൽകിയ ഓമനപ്പേരാണ് റിയൽമി. ഹുവായ്ക്ക് ഹോണർ എന്നപോലെ, ഷവോമിക്ക് പോക്കോയെന്ന പോലെ, ലെനോവയ്ക്ക് സുക്ക് എന്നപോലെയാണ് ഓപ്പോയ്ക്ക് റിയൽമിയും. ഇന്ത്യൻ വിപണി പിടിയ്ക്കാനുള്ള പുതിയ തന്ത്രം. എന്നാലിത് എത്രമാത്രം വിജയിച്ചു എന്നറിയണ്ടേ ?

വിപണിയിൽ തിളങ്ങി നിൽക്കുന്ന മറ്റ് ഫോണുകളുമായി കിടപിടിക്കുന്ന തരത്തിൽ തന്നെയാണ് റിയൽമി 2 പ്രോയിൻറെ നിർമാണം. അത്യാധുനിക സവിശേഷതകളും കാമറ ഉൾപ്പടെ നിരവധി മാറ്റങ്ങളും ഉൾക്കൊള്ളിച്ച ബ്രാൻഡ് തന്നെയാണിത്. പേര് സൂചിപ്പിക്കുന്നതു പോലെത്തന്നെ കരുത്താർജിച്ചു തന്നെയാണ് റിയൽമി 2 പ്രോയുടെ വരവ്. യുവാക്കൾ തന്നെയാണ് പ്രധാന ലക്ഷ്യവും. അവരെ ആകർഷിക്കുന്ന തരത്തിൽ അത്യാധുനിക ഡിസൈനിംഗും ഉൾക്കൊള്ളിച്ചിരിക്കുന്നു.

4ജി വോൾട്ട് അധിഷ്ഠിതമായാണ് ഫോൺ പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം വേരിയൻറാണ്. രണ്ടും നാനോ സിമ്മുകൾ തന്നെയാണ്. ഇൻറേണൽ മെമ്മറി 256 ജി.ബി വരെ ഉയർത്താനാകും. ഫോണിൻറെ താഴ്ഭാഗത്തായാണ് മൈക്രോ യു.എസ്.ബിയും സ്പീക്കറുമുള്ളത്. 10 വാട്ട് ചാർജറും ബോക്സിനൊപ്പം ലഭിക്കും. അത്യുഗ്രൻ ഇരട്ട കാമറയും ഫോണിനെ വേറിട്ടതാക്കുന്നുണ്ട്. പ്രോസസ്സറും കരുത്തുള്ളതാണ്.

റിയൽമി 2 പ്രോ സവിശേഷതകൾ

തികച്ചും സോളിഡ് ഫോണാണ് റിയൽമി 2 പ്രോ. ക്വാൽകോം സ്നാപ്ഡ്രാഗൺ 660 ചിപ്പ്സെറ്റ് അധിഷ്ഠിതമായാണ് ഫോണിൻറെ പ്രവർത്തനം. ലാഗ് ലെസ് പെർഫോമൻസ് ഇതിലൂടെ ലഭിക്കും. 4ജി.ബി/ 6ജി.ബി റാം വേരിയൻറുകളിൽ ഫോൺ ലഭ്യമാണ്. ബ്ലൂടൂത്ത് 5, ഡ്യുവൽ ബാൻഡ് വൈഫൈ, ഗ്രയോസ്കോപ്പ്, യു.എസ്.ബി ഓറ്റി.ജി തുടങ്ങിയ കണക്ടീവിറ്റികളും ഫോണിലുണ്ട്.

കാമറയും ബാറ്ററി ലൈഫും മികച്ചതു തന്നെയാണ്. 16, 2 മെഗാപിക്സലുകളുടെ ഇരട്ട പിൻ കാമറകളാണ് പിൻ ഭാഗത്തുള്ളത്. മുന്നിൽ ഘടിപ്പിച്ചിരിക്കുന്നത് 16 മെഗാപിക്സലിൻറെ സെൽഫി കാമറയാണ്. എന്നാൽ അതിവേഗ ചാർജിംഗ് ഈ മോഡൽ സപ്പോർട്ട് ചെയ്യില്ല. അതൊരു പോരായ്മയാണ്. 2 മണിക്കൂർ 20 മിനിറ്റാണ് പൂർണമായി ചാർജ് ചെയ്യാനെടുക്കുന്ന സമയം. 20,000 രൂപയ്ക്കു താഴെ ലഭിക്കാവുന്ന മികച്ച ഓൾറൌണ്ടർ തന്നെയാണ് ഇവൻ.

എതിരാളികൾ

  • റെഡ്മി നോട്ട് 5 പ്രോ
  • വിവോ വി9 പ്രോ
  • നോക്കിയ 6.1 പ്ലസ്
  • മോട്ടോറോള വൺ പവർ

അരുണ്‍ മാധവ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

This post was last modified on November 15, 2018 4:17 pm