X

കവി കുരീപ്പുഴയ്‌ക്കെതിരേ ആര്‍എസ്എസ് ആക്രമണം

വടയമ്പാടി ജാതിമതിലിനെ കുറിച്ച് സംസാരിച്ചതിനാണ് ആക്രമിച്ചതെന്ന് കവിയുടെ പരാതി

കവി കുരീപ്പുഴ ശ്രീകുമാറിനു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. വടയമ്പാടി ജാതി മതില്‍ സമരത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് തനിക്കു നേരെ ആക്രമണം ഉണ്ടായതെന്നും കവി പറഞ്ഞു. കൊല്ലം കടയ്ക്കല്‍ കോട്ടുകല്ലില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ പരിപാടിയില്‍ പ്രസംഗിക്കവെയായിരുന്നു കുരീപ്പുഴ വടയമ്പാടി ജാതിമതില്‍ വിഷയത്തെ കുറിച്ച് പറഞ്ഞത്. തന്നെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരേ കുരീപ്പുഴ ശ്രീകുമാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

This post was last modified on February 5, 2018 10:21 pm