X

അന്തരിച്ച രാജാവിനെതിരെ പോസ്റ്റിട്ടു; യുവതിയെ മുട്ടുകുത്തി മാപ്പ് പറയിച്ച് തായ്‌ലൻഡ് പോലീസ്

അന്തരിച്ച തായ്‌ലൻഡ് രാജാവ് ഭൂമിബോല്‍ അതുല്യതേജിനെതിരെ ഫേസ്ബുക്കിൽ വിമർശനം ഉന്നയിച്ച യുവതിയെക്കൊണ്ട് പരസ്യമായി അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ മുട്ടുകുത്തിച്ച് തായ്‌ലൻഡ് പോലീസ്. 43കാരി ഉമാപോർൺ സരസത്ത് ആണ് രാജാവിനെയും ഭരണകൂടത്തെയും വിമര്‍ശിക്കുന്നതരത്തിലുള്ള പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടത്. പോസ്റ്റിനെതിരെ വൻ പ്രതിഷേധമായിരുന്നു തായ്‌ലൻഡിൽ ഉയർന്നു വന്നത്. കോഹ് സമുവായി ദ്വീപിലാണ് സംഭവം. ഇത്തരക്കാർക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോവാനാണ് ഭരണകൂടത്തിന്റെ തീരുമാനം. 

എഴുപതു വര്‍ഷം ഭരിച്ച രാജാവിന്റെ മരണം രാജ്യത്തിന് കടുത്ത ആഘാതമായിരുന്നു. ദുഃഖ സൂചകമായി എല്ലാവരും കറുപ്പും വെളുപ്പും വസ്ത്രങ്ങൾ ധരിക്കണമെന്നും കടുത്ത അച്ചടക്കം പാലിക്കണമെന്നും പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ ദുഃഖസൂചക വസ്ത്രങ്ങൾ വാങ്ങുന്നത് പലർക്കും അധിക സാമ്പത്തിക ബാധ്യതയാണ് ഏൽപ്പിക്കുന്നത്.

കൂടുതല്‍ വായിക്കാന്‍: https://goo.gl/xV3as4

This post was last modified on October 17, 2016 11:20 pm

Related Post
Leave a Comment