X

ചരിത്രത്തില്‍ ഇന്ന്: അജ്ഞാത സൈനികന് ആദരവും മോസ്‌കോ തിയേറ്റര്‍ ആക്രമണവും

1921 ഒക്ടോബര്‍ 23
‘അജ്ഞാത സൈനികന്‍’ ആദരിക്കപ്പെടുന്നു

ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട 77,000 ത്തോളം യു എസ് സൈനികരുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഒരു സൈനികന്റെ മൃതദേഹത്തെ ആദ്യത്തെ ‘അജ്ഞാത സൈനികന്‍’ ബഹുമതി നല്‍കി 1921 ഒക്ടോബര്‍ 23 ന് അമേരിക്ക ആദരിച്ചു.

യുദ്ധമേഖലകളായ അയ്‌സനെ-മര്‍നെ, സോമി, മ്യൂസ്-അര്‍ഗോനെ, സെന്റ്-മിഹിയെല്‍ എന്നിവിടങ്ങളില്‍ നിന്ന് എത്തിയ നാലു സൈനിക മൃതദേഹങ്ങളില്‍ ഒന്നാണ് ബഹുമതിക്കായി തെരഞ്ഞെടുത്തത്. ചാലോന്‍സ് സുര്‍ മര്‍നെയിലെ ഡി വില്ലി ഹോട്ടലില്‍ 1921 ഒക്ടോബര്‍ 23 നാണ് ഈ മൃതദേഹങ്ങള്‍ എത്തിച്ചത്.

2002 ഒക്ടോബര്‍ 23
മോസ്‌കോ തിയേറ്റര്‍ ആക്രമണം

മോസ്‌കയിലെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ ഡുബ്‌റോവ്ക തിയേറ്റര്‍ 2002 ഒക്ടോബര്‍ 23 ന് ചെച്‌നിയന്‍ തീവ്രവാദികള്‍ കീഴടക്കി.ഏതാണ്ട് 850 പേരേ അന്ന് തീവ്രവാദികള്‍ തങ്ങളുടെ ബന്ദികളാക്കി. റഷ്യന്‍ സൈന്യം ചെച്‌നിയയില്‍ നിന്ന് പിന്മാ റുക, രണ്ടാം ചെച്‌നിയന്‍ യുദ്ധം അവസാനിപ്പിക്കുക എന്നിവയായിരുന്നു തീവ്രവാദികളുടെ ആവശ്യം. മോവ്‌സര്‍ ബരയേവിന്റെ നേതൃത്വത്തിലുള്ള 40-50 ആംഗ ചെച്‌നിയന്‍ സായുധവിമതരാണ് തിയേറ്റര്‍ ആക്രമിച്ചതും ജനങ്ങളെ ബന്ദികളാക്കിയതും.

എന്നാല്‍ റഷ്യന്‍ സൈന്യം വിമതരെ നേരിടാനാണ് തീരുമാനിച്ചത്. അവര്‍ വിമതര്‍ക്കുനേരെ വിഷ വാതകം പ്രയോഗിച്ചു. എന്നാല്‍ ഇത് വലിയൊരു ദുരന്തത്തിനാണ് വഴിവച്ചത്. 40 വിമതരെയും സൈന്യത്തിന് വകവരുത്താന്‍ കഴിഞ്ഞെങ്കിലും ഒപ്പം 140 ബന്ദികളും വിഷവാതകം ശ്വസിച്ച് കൊല്ലപ്പെട്ടിരുന്നു.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

This post was last modified on October 23, 2014 8:51 am