X

പാക്കിസ്ഥാന്‍ ഗ്രാമങ്ങളിലെ ദുരൂഹ പെണ്‍ മരണങ്ങള്‍

അഴിമുഖം പ്രതിനിധി

പാക്കിസ്ഥാന്‍ ഗ്രാമങ്ങളില്‍ വിവരവും വിദ്യാഭ്യാസവുമുള്ള പെണ്‍കുട്ടികളുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണങ്ങളെക്കുറിച്ചുള്ള അന്നി അലി ഖാന്‍, ‘ദി വയറി’ല്‍ എഴുതിയ വിശദമായ ലേഖനമാണ്  ‘ദി മിസ്സിങ്ങ് വിമണ്‍ ഓഫ് പാക്കിസ്ഥാന്‍’. ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ ജീവിതമാണ് ലേഖനത്തില്‍ പറയുന്നത്.

ആദ്യത്തെ പെണ്‍കുട്ടി പതിന്നാലു വയസുകാരിയായ അംബ്രീന്‍ റിസാത്താണ്. പാക്കിസ്ഥാനിലെ മക്കോള്‍ ഗ്രാമത്തില്‍ ജീവിക്കുന്ന അവള്‍ നന്നായി പഠിക്കുകയും മതാപിതാക്കളെ സഹായിക്കുകയും എന്നാല്‍ കൗമാരത്തിന്റെ എല്ലാ കുസൃതികളും നിറഞ്ഞ പെണ്‍കുട്ടിയാണ്. അധ്യാപകരുടെയും പ്രിയപ്പെട്ട കുട്ടിയായ അംബ്രീനെ അവളുടെ അമ്മ സ്‌ക്കുളില്‍ അയ്ക്കാതിരിക്കുകയും തുടര്‍ന്ന് അവള്‍ പഠിക്കാന്‍ നടത്തുന്ന ശ്രമങ്ങളും ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. ഒരു നാള്‍ രാത്രിയില്‍ വീട്ടില്‍ ഉറങ്ങികിടന്നിരുന്ന അംബ്രീനെയെ രാവിലെ കാണാതാവുകയും പിന്നീട് അറിയുന്ന വിവരം അവളെ ഒരു വാനില്‍ കെട്ടിയിട്ട് ചുട്ടുകൊന്നുവെന്നാണ്. പോലീസ് അന്വേഷണം എത്തിയിരിക്കുന്നത് അംബ്രീനെയുടെ അമ്മയുടെ നേര്‍ക്കാണ്.

അടുത്ത പെണ്‍കുട്ടി മരിയ സദ്ദാഖത്ത് എന്ന പത്തൊന്‍പതുകാരിയാണ്. നന്നായി പഠിക്കുന്ന മരിയ അവളുടെ പിതാവിന്റെ നിര്‍ബന്ധപ്രകാരം അദ്ദേഹത്തിന്റെ സുഹൃത്തിന്റെ സ്ഥാപനത്തില്‍ പഠിക്കുവാന്‍ ചേര്‍ന്നു. തുടര്‍ന്നുണ്ടായ വിഷയങ്ങള്‍ അവളുടെ മരണത്തിലാണ് എത്തിയത്.

ഒരു പോട്ടറുടെ മകളായ മുഗ്ദാസ് ബീവിയുടെ മരണവും അന്നി വരച്ചുകാട്ടുന്നുണ്ട്. മുഗ്ദാസ് ബീവി അംഗവൈകല്യമുള്ള ഒരാളെ പ്രേമിച്ചു വിവാഹം കഴിക്കുകയും തുടര്‍ന്ന് അമ്മായിഅമ്മ അവളുടെ മരണത്തിന് കാരണമായതുമെല്ലാം ലേഖനത്തില്‍ പറയുന്നു.

അന്നി അലി ഖാന്റെ ലേഖനം കൂടുതല്‍ വായനയ്ക്ക്- http://goo.gl/Ne4FY1

This post was last modified on September 11, 2016 11:15 am