X

ഒരു പിടി ആഹാരത്തിനായി അവര്‍ പരസ്പരം കൊന്നു

അവര്‍ പരസ്പരം വെട്ടി, കുത്തി, കൊന്നു, ജീവനോടെ കടലിലേക്ക് വലിച്ചെറിഞ്ഞു, അടിച്ചു കൊന്നു. നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് മറ്റേതെങ്കിലും രാജ്യത്തിലേക്ക് പോയി രക്ഷപ്പെടാമെന്ന് കരുതി കടല്‍ കടക്കാനായി ബോട്ടില്‍ കയറിയ ബര്‍മീസ്, ബംഗ്ലാദേശ് അഭയാര്‍ത്ഥികളായിരുന്നു കപ്പലില്‍ അവശേഷിച്ച ആഹാരത്തിനുവേണ്ടി പരസ്പരം പോരടിച്ചത്. ബോട്ടിലുണ്ടായിരുന്ന ഒരു അച്ഛനേയും അമ്മയേയും മകനേയും തടി കക്ഷണങ്ങള്‍ കൊണ്ട് അടിച്ചു കൊല്ലുകയും അവരെ കടലിലേക്ക് വലിച്ചെറിയുകയും ചെയ്തുവെന്ന് ബോട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ മൊഹമ്മദ് അമീന്‍ പറയുന്നു. മൂന്നു മാസം മുമ്പാണ് റോഹിന്‍ഗ്യാ മുസ്ലിം ആയ അമീന്‍ ബര്‍മയില്‍ നിന്ന് ബോട്ടില്‍ കയറിയത്. പക്ഷേ ഒരു രാജ്യവും ഈ ബോട്ടില്‍ ഉണ്ടായിരുന്നവരെ അടുപ്പിച്ചില്ല. മാസങ്ങളായി കടലില്‍ കഴിയുന്ന ബോട്ടില്‍ ഒടുവില്‍ ആഹാരത്തിനുവേണ്ടി കലാപം പൊട്ടിപുറപ്പെടുകയായിരുന്നു.
http://www.theguardian.com/world/2015/may/17/they-hit-us-with-hammers-by-knife-rohingya-migrants-tell-of-horror-at-sea?CMP=fb_gu

This post was last modified on May 18, 2015 2:47 pm