X

ജമ്മുവില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു; ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു

ഈ വര്‍ഷം അതിര്‍ത്തിയിലുണ്ടായ ആദ്യ ആക്രമണം

ജമ്മു കാശ്മീരിലെ അഖ്‌നൂരില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. സൈനിക എന്‍ജിനിയറിംഗ് വിഭാഗത്തിന്(ജിആര്‍ഇഎഫ്) നേരെയാണ് നുഴഞ്ഞു കയറിയ ഭീകരര്‍ ആക്രമണം നടത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. രണ്ടോ മൂന്നോ ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശത്തുള്ള റോഡുകളുടെ നിര്‍മ്മാണത്തിനും പരിപാലനത്തിനുമായി ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ കീഴിലുള്ള സ്ഥാപനമാണ് ജിആര്‍ഇഎഫ്. തൊഴിലാളികളായ സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്.

ഈ വര്‍ഷം അതിര്‍ത്തിയിലുണ്ടായ ആദ്യ ആക്രമണമാണ് ഇന്നത്തേത്.