X

1972 ഏപ്രില്‍ 20: ആദ്യമായി ചന്ദ്രനിലെ ലൂണാര്‍ ഹൈലാന്‍ഡ്‌സില്‍ അപ്പോളോ-16 ലാന്‍ഡ് ചെയ്തു

കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്ന് ലോഞ്ച് ചെയ്ത മിഷന്‍ 11 ദിവസവും ഒരു മണിക്കൂറും അന്‍പത്തിയൊന്ന് മിനിറ്റുമെടുത്ത് എപ്രില്‍ 27-ന് പൂര്‍ത്തിയാക്കി

ലോകം

1972 ഏപ്രില്‍ 20-ന് ജോണ്‍ യംഗിന്റെ നേതൃത്വത്തില്‍ അപ്പോളോ-16 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്തു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ നിന്ന് ലോഞ്ച് ചെയ്ത മിഷന്‍ 11 ദിവസവും ഒരു മണിക്കൂറും അന്‍പത്തിയൊന്ന് മിനിറ്റുമെടുത്ത് എപ്രില്‍ 27-ന് പൂര്‍ത്തിയാക്കി. യൂണൈറ്റഡ് സ്റ്റേറ്റ്‌സ് അപ്പോളോ ശൂന്യാകാശ പദ്ധതിയുടെ മനുഷ്യനെയുള്‍പ്പടുത്തിയുള്ള പതിനൊന്നാമതെ മിഷനാണ് അപ്പോളോ-16. അപ്പോളോ-16ന്റെ അഞ്ചാമതെത്തും അവസാനത്തെയും ഈ മിഷനിലാണ് ചന്ദ്രോപരിതലത്തിലെ മലനിരകളില്‍ (Lunar Highlands) ആദ്യമായി ഒരു ശൂന്യാകാശവാഹനം ലാന്‍ഡ് ചെയ്യുന്നത്. മലനിരകളില്‍ അപ്പോളോ-16 ലാന്‍ഡ് ചെയ്തതുകൊണ്ട് ബഹിരാകാശയാത്രികര്‍ക്ക്, ആദ്യ നാല് ചന്ദ്രയാത്രയില്‍ നിന്ന് ലഭിച്ച ഭൂശാസ്ത്രപരമായ സാമ്പിളുകളെകാള്‍ കൂടുതല്‍ ഈ യാത്രയില്‍ ലഭിച്ചു. ഭൂമിയിലേക്കുള്ള മടക്കയാത്രക്ക് മുമ്പ് കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റായ കെന്‍ മാട്ടിംഗിലി ഒരു മണിക്കൂറോളം ചന്ദ്രോപരിതലത്തിലൂടെ നടക്കുകയും പ്രയോജനകരമായ ധാരാളം ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിരുന്നു.

ഇന്ത്യ

1950 ഏപ്രില്‍ 20: എന്‍ ചന്ദ്രബാബു നായിഡു ജനിച്ചു

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടിയുടെ ആന്ധ്രപ്രദേശിലെയും തെലുങ്കാനയിലെയും പ്രസിഡന്റുമായ എന്‍ ചന്ദ്രബാബു നായിഡു 1950 ഏപ്രില്‍ 20-നാണ് ജനിച്ചത്. അന്ധ്രപ്രദേശിലെ ഏറ്റവും പ്രായം കുറഞ്ഞ അസംബ്ലി അംഗമെന്ന സ്ഥാനവും പ്രായം കുറഞ്ഞ മന്ത്രിയെന്ന സ്ഥാനവും 28-ാം വയസില്‍ സ്വന്തമാക്കിയ നായിഡു തന്നെയാണ് 1995 മുതല്‍ 2004 വരെ മുഖ്യമന്ത്രിയായി തുടര്‍ന്ന് ഏറ്റവും കൂടുതല്‍ കാലം (ആന്ധ്രപ്രദേശ്) ആ പദവി വഹിച്ച വ്യക്തിയും. നായിഡുവിന്റെ ഭരണകാലത്താണ് ഹൈദരാബാദ് ഇന്ത്യയിലെ പ്രധാന ഐടി ഹബുകളിലൊന്നായി മാറിയത്. ആഗോള തലത്തില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ ശേഖരിക്കുകയും മാധ്യമങ്ങളിലൂടെ തന്റെ പൊതുനയങ്ങള്‍ക്കും ഭരണ സമീപനവും വ്യക്തമാക്കുവാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 2004-ലെ ആന്ധ്ര തെരഞ്ഞെടുപ്പ് നായിഡുവിന് പരാജയമായതിന് കാരണമായത് പ്രധാന്യം കൊടുക്കേണ്ട കാര്‍ഷിക മേഖലയെ അവഗണിച്ചതാണ്. നായിഡുവിന്റെ പല നയങ്ങളും പ്രതികൂലമായിട്ടായിരുന്നു സംസ്ഥാനത്ത് ഏറ്റവും കൂടുതലുള്ള ഗ്രാമീണ ജനതയ്ക്ക് അനുഭവപ്പെട്ടത്. കടുത്ത വരള്‍ച്ചയും കടക്കെണിയും കാരണം ആ സമയത്ത് സംസ്ഥാനത്തെ നൂറുകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു.