X

ട്രെയിനിലിരുന്നു മെയ്ക്ക്അപ്പ് ചെയ്താല്‍ എന്താ കുഴപ്പം? ഈ വീഡിയോ കണ്ടു നോക്കൂ

ട്രെയിനിലിരുന്നു മേക്കപ്പ് ചെയ്താല്‍ എന്താ കുഴപ്പം? എന്നാല്‍ ജപ്പാന്‍റെ തലസ്ഥാനമായ ടോക്കിയോവില്‍ അതിത്തിരി പ്രശ്നമാണ്. റെയില്‍വേ ഓപ്പറേറ്റിംഗ് കമ്പനിയായ ടോക്യു കോര്‍പ്പറേഷനാണ് സ്ത്രീകള്‍ സുന്ദരിക്കോതകളാകുന്നതിനോട് എതിര്‍പ്പ്. അതിനെതിരായി ഒരു പരസ്യവും അവര്‍ പുറത്തിറക്കി കഴിഞ്ഞു.  

ജാപ്പനീസ് ഭാഷയിലുള്ള പരസ്യത്തില്‍ നടി സവ നിമുറയാണ് അഭിനയിച്ചിരിക്കുന്നത്. “ഈ നഗരത്തിലെ പെണ്ണുങ്ങളെല്ലാം സുന്ദരികളാണ്. എന്നാല്‍ ചില സമയങ്ങളില്‍ അവര്‍ വിരൂപകളും” എന്ന പാട്ട് പാടി ട്രെയിനില്‍ മേക്കപ്പ് ബോക്സ് തുറന്നു വെച്ച് കണ്ണെഴുതുകയും ലിപ്സ്റ്റിക്ക് ഇടുകയും ചെയ്യുന്ന സ്ത്രീകളുടെ മുന്‍പില്‍ വന്നു നൃത്തം ചെയ്യുകയാണ് നിമുറ. 

‘ദയവ് ചെയ്തു ട്രെയിനില്‍ ഇരുന്നു മേക്കപ്പ് ചെയ്യാതിരിക്കൂ’ എന്നു അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. 

സെപ്തംബര്‍ 16നു പരസ്യം റിലീസ് ചെയ്തതു മുതല്‍ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 

വീഡിയോ കാണാം: 

കൂടുതല്‍ വായിക്കൂ: https://goo.gl/0r84ry

 

This post was last modified on October 30, 2016 3:25 pm